അബുദാബി∙ നഗരപ്രാന്തത്തിലുള്ള റിയാദ് സിറ്റി പാർപ്പിട സമുച്ചയത്തിലുള്ള കോർട്ട് യാർഡ് മാൾ റീട്ടെയിൽ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ അബുദാബി സർക്കാർ കമ്പനിയായ മോഡോൺ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പുവച്ചു. റിയാദ് സിറ്റിയിലെ 8,683 ചതുരശ്ര മീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ നഗരപ്രാന്തത്തിലുള്ള റിയാദ് സിറ്റി പാർപ്പിട സമുച്ചയത്തിലുള്ള കോർട്ട് യാർഡ് മാൾ റീട്ടെയിൽ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ അബുദാബി സർക്കാർ കമ്പനിയായ മോഡോൺ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പുവച്ചു.

റിയാദ് സിറ്റിയിലെ 8,683 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയത്തിൽ റസ്റ്ററൻ്റുകൾ, വിവിധ റിട്ടെയിൽ സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണിത്. ഇക്കൊല്ലമവസാനത്തോടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. 

ADVERTISEMENT

റിയാദ്‌സിറ്റിയിൽ‌ ലുലു ഹൈപ്പർ‌മാർക്കറ്റ്  ആരംഭിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെയും റസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലെയും ഉപഭോക്താക്കൾക് ആയാസരഹിതമായി ഉന്നത നിലവാരമുള്ള ഷോപ്പിങ് സൗകര്യം ഒരുക്കുന്നതിൽ തങ്ങൾ ഏറെ ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. 

നിത്യോപയോഗ സാധനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനാണു റിയാദ് സിറ്റിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ലുലു എക്സ്പ്രസ്സ് സൂപ്പർമാർക്കറ്റിന് പുറമേ ആധുനികവും വിശാലവുമായ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. 

ADVERTISEMENT

അബുദാബി നഗരത്തിൽ നിന്നു 30 കിലോമീറ്റർ മാറിയുള്ള റിയാദ് സിറ്റി പദ്ധതിയിൽ 28,574 പാർപ്പിട്ട പ്ലോട്ടുകൾ, 26,696 വില്ലകൾ, ടൗൺ ഹൗസുകൾ, നാല് സർവകലാശാലകൾ, 33 സ്കൂളുകൾ, ആശുപത്രി, ക്ലിനിക്, പള്ളികൾ, സിവിൽ ഡിഫൻസ് സെന്ററുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. ആകെ 82 ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് സിറ്റി അബുദാബി ദ്വീപിന്റെ 85 ശതമാനം വിസ്തീർണത്തിന് തുല്യമാണ്.  പൗരന്മാർക്കും താമസക്കാർക്കും ഉന്നത നിലവാരമുള്ളതും ആധുനിക രീതിയിലുള്ളതുമായ പാർപ്പിട സമുച്ചയങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പൂർത്തികരിക്കുന്നത്.