അമ്മ എന്ന അത്ഭുതത്തിന് വണക്കമായി സുചേതയുടെ പാട്ട്
ദുബായ് ∙ ഗിന്നസ് റെക്കോർഡിൽ രണ്ടുതവണ ഇടം നേടിയ ഗായിക സുചേത സതീഷ് അമ്മമാർക്ക് ആദരം അർപ്പിച്ച് ഹിന്ദിയിലും തമിഴിലും ഇറക്കിയ ഗാനം പ്രേഷക ഹൃദയം കവരുന്നു. ഹിന്ദിയിൽ മോഹൻലാലും തമിഴിൽ വിജയ് യേശുദാസുമാണ് ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്. മാ തുഛെ സോ സലാം എന്നാണ് ഹിന്ദിയിൽ പേര്. തമിഴിൽ അമ്മ ഉനക്ക് കോടി കോടി

ദുബായ് ∙ ഗിന്നസ് റെക്കോർഡിൽ രണ്ടുതവണ ഇടം നേടിയ ഗായിക സുചേത സതീഷ് അമ്മമാർക്ക് ആദരം അർപ്പിച്ച് ഹിന്ദിയിലും തമിഴിലും ഇറക്കിയ ഗാനം പ്രേഷക ഹൃദയം കവരുന്നു. ഹിന്ദിയിൽ മോഹൻലാലും തമിഴിൽ വിജയ് യേശുദാസുമാണ് ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്. മാ തുഛെ സോ സലാം എന്നാണ് ഹിന്ദിയിൽ പേര്. തമിഴിൽ അമ്മ ഉനക്ക് കോടി കോടി വണക്കം എന്നും.
128 ഭാഷകളിൽ പാടിയും ഏറ്റവും ദൈർഘ്യമേറിയ ലൈവ് പാട്ട് കച്ചേരി നടത്തിയുമാണ് സുചേത ഗിന്നസിൽ ഇടം കണ്ടിട്ടുള്ളത്. അമ്മ എന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള സുചേതയുടെ പാട്ടിന് നടി മഞ്ജുവാര്യരും ഗോപിനാഥ് മുതുകാടുമെല്ലാം ആശംസകൾ അർപ്പിച്ചു. സുചേതയുടെ അമ്മ സുമിതയാണ് ഗാനം രചിച്ചിരിക്കുന്നത്. ക്രിസ് വേണുഗോപാലാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത്.
ദുബായിൽ ദന്തഡോക്ടറായ ഡോ.വിമൽ കുമാർ കലിപുരയത്ത് ആണ് സംഗീതം നൽകിയിട്ടുള്ളത്. ഉർവസി തിയറ്റേഴ്സിന്റെ ബാനറിൽ ഗോഡ് വിൻ ഫ്രാൻസിസ്, വിജയ്ക്രിഷ്, ഡെൻസിൽ ടോം, സാഗർ സിദ്ധൻ എന്നിവർ ചേർന്നാണ് ഓർക്കസ്ട്രേഷൻ നടത്തിയിരിക്കുന്നത്.