കുട്ടികളുടെ യാത്ര രക്ഷിതാക്കൾക്ക് ഒപ്പം മാത്രം
ദോഹ∙ പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന്റെ കർവ ബസുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തനിച്ച് യാത്ര അനുവദിക്കില്ലെന്ന് അധികൃതർ......

ദോഹ∙ പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന്റെ കർവ ബസുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തനിച്ച് യാത്ര അനുവദിക്കില്ലെന്ന് അധികൃതർ. രക്ഷിതാക്കൾക്കൊപ്പം മാത്രമേ കുട്ടികൾക്ക് പ്രവേശനമുള്ളു. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും യാത്ര അനുവദിക്കില്ല. ഇന്നലെ മുതൽ കർവ ബസുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങി.
ബസിൽ പ്രവേശിക്കുമ്പോഴും പ്രധാന ബസ് സ്റ്റേഷനുകളിലും യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ബസുകൾ ദിവസേന അണുവിമുക്തമാക്കുന്നുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും മാസ്‌ക് നിർബന്ധം. ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. കർവ ബസ് ആപ്പിലൂടെ ബുക്കിങ് നടത്താം. ബസ് റൂട്ടുകളും നിർത്തുന്ന സ്റ്റോപ്പുകളും യാത്രാ സമയങ്ങളും ആപ്പിലൂടെ അറിയാം.