നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം
മസ്‌കത്ത് ∙ യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയുടെ വധശിക്ഷ റദ്ദാക്കിക്കിട്ടാനും മോചനം സാധ്യമാക്കാനും വേണ്ടി ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും അഭിഭാഷകരും

മസ്‌കത്ത് ∙ യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയുടെ വധശിക്ഷ റദ്ദാക്കിക്കിട്ടാനും മോചനം സാധ്യമാക്കാനും വേണ്ടി ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന ആക്ഷൻ കമ്മറ്റി രൂപീകൃതമായി.
2017 ലാണ് നിമിഷ പ്രിയയുടെ ശിക്ഷയിലേക്ക് നയിക്കുന്ന സംഭവം നടക്കുന്നത്. നിമിഷ പ്രിയയും അവർ നടത്തിയ ക്ലിനിക്കിന്റെ പങ്കാളിയുമായ യെമനി യുവാവുമായുണ്ടായ പ്രശ്നങ്ങളാണ് യെമനി യുവാവിന്റെ മരണത്തിലേക്ക് നയിക്കപ്പെടുകയും യുവതി കേസിൽ പെടുകയും ചെയ്തത്. യെമനിലെ യുദ്ധസാഹചര്യത്തിൽ കേസ് നടത്തിപ്പിനെ കാര്യമായി ബാധിച്ചു. ജിബൂട്ടിയിലാണ് യെമൻ എംബസി പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ കീഴ്ക്കോടതി പ്രസ്താവിച്ച വിധിശിക്ഷ വിധി അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കളെ കണ്ട് മാപ്പപേക്ഷിച്ച് വിധിയിൽ നിന്നും മോചനം നേടാനാണ് യെമനിൽ നിമിഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരുടെ ശ്രമം. ഇതിനായി സാമുവൽ ജെറോം, ബാബു ജോൺ, സജീവ് കോഴിക്കോട് എന്നിവരെ ചുമതലപ്പെടുത്തി .
അവരെ സഹായിക്കാനും ഔദ്യോഗിക സർക്കാർ സംവിധാനങ്ങളുടെ സഹായം ഉറപ്പുവരുത്താനുമാണ് ആക്ഷൻ കമ്മറ്റി പ്രവർത്തിക്കുന്നത്. നിമിഷ പ്രിയക്ക് ഭർത്താവും ഏഴ് വയസ്സുള്ള പെൺകുട്ടിയും പ്രായമായ അമ്മയുമാണ് നാട്ടിലുള്ളത്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയാണ് ഇത് വരെ കുടുംബം നിമിഷ പ്രിയക്ക് വേണ്ടി പ്രവർത്തിച്ചത്. സ്ഥലം എംപി രമ്യാ ഹരിദാസ്, എംഎൽഎ കെ.ബാബു, മുൻ എംപി എം.ബി. രാജേഷ്, കെ.വി അബ്ദുൽ ഖാദർ എംഎൽഎ, കെ.വരദരാജൻ, പി.ടി. കുഞ്ഞിമുഹമ്മദ്, എം.വി. നികേഷ് കുമാർ എന്നിവർ രക്ഷാധികാരികളും, ആക്ഷൻ കൗൺസിൽ മോണിറ്ററിങ്ങ് കമ്മറ്റിയായി അഡ്വ. വൈ .എ റഹീം, മുസ്സ മാസ്റ്റർ, ആസാദ് എം തിരുർ എന്നിവരെയും തിരഞ്ഞെടുത്തു .
പി.എം. ജാബിർ ചെയർമാനും ജയൻ എടപ്പാൾ ജനറൽ കൺവീനറുമാണ്. കുഞ്ഞമ്മദ് കൂരാച്ചുണ്ട് (ട്രഷറർ) വിവിധ രാജ്യങ്ങളിൽ നിന്നായി ഓൺലൈനിൽ നിരവധിപ്പേർ പങ്കെടുത്ത യോഗത്തിലാണ് കമ്മറ്റി തിരഞ്ഞെടുത്തത്. കരട് പ്രവർത്തന രേഖ കമ്മറ്റി അംഗീകരിച്ചു. മൂസ്സ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആഷിക് മുഹമ്മദ് (യുകെ) സ്വാഗതവും നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ നന്ദിയും പറഞ്ഞു.