ഹസ്സൻതുക് വ്യാപിപ്പിച്ച് യുഎഇ
അബുദാബി∙ യുഎഇയിൽ അഗ്നിപ്രതിരോധ പദ്ധതിയായ ഹസ്സൻതുക് സംവിധാനം രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും നിർബന്ധമാക്കി......

അബുദാബി∙ യുഎഇയിൽ അഗ്നിപ്രതിരോധ പദ്ധതിയായ ഹസ്സൻതുക് സംവിധാനം രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും നിർബന്ധമാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 2018–2019 കാലഘട്ടങ്ങളിൽ താമസ കെട്ടിടങ്ങൾക്കു തീപിടിച്ച് 68 പേർ മരിച്ചിരുന്നു.
ഇതേ തുടർന്ന് ഹസ്സൻതുക് സംവിധാനം അബുദാബിയിൽ വ്യാപകമാക്കിയെങ്കിലും ഇതര എമിറേറ്റുകളിൽ മുഴുവൻ കെട്ടിടങ്ങളും സ്ഥാപിക്കാത്തതിനാലാണ് തീരുമാനം കടുപ്പിച്ചത്. അഗ്നിശമന സംവിധാനവുമായി അലാം ട്രാൻസ്മിഷൻ ഉപകരണം ബന്ധിപ്പിക്കുന്നതോടെ തീപിടിത്ത സൂചനകൾ സെക്കൻഡുകൾക്കകം സിവിൽ ഡിഫൻസിലെത്തും.