ഈ ഐപിഎൽ സഞ്ജു സാംസണിന്റെ കരിയറിൽ ഏറെ നിർണായകം: സോണി ചെറുവത്തൂർ
ദുബായ് ∙ മലയാളി താരം സഞ്ജു സാംസണിന്റെ കരിയറിൽ ഏറ്റവും നിർണായകമായിരിക്കും ഇത്തവണത്തെ ഐപിഎൽ എന്ന് മുൻ കേരള ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിന് ലഭിക്കുന്ന വലിയ അവസരമാണിത്. അതേസമയം, യുഎഎഇയിലെ പിച്ചുകളിൽ സ്പിൻ ബോളർമാർക്ക് തിളങ്ങാനാകുമെന്ന് അജ്മാൻ ഗോൾഡ് 101.3 എഫ്എം

ദുബായ് ∙ മലയാളി താരം സഞ്ജു സാംസണിന്റെ കരിയറിൽ ഏറ്റവും നിർണായകമായിരിക്കും ഇത്തവണത്തെ ഐപിഎൽ എന്ന് മുൻ കേരള ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിന് ലഭിക്കുന്ന വലിയ അവസരമാണിത്. അതേസമയം, യുഎഎഇയിലെ പിച്ചുകളിൽ സ്പിൻ ബോളർമാർക്ക് തിളങ്ങാനാകുമെന്ന് അജ്മാൻ ഗോൾഡ് 101.3 എഫ്എം റേഡിയോയിൽ കമന്റേറ്ററായെത്തിയ സോണി മനോരമ ഒാൺലൈനിനോട് പറഞ്ഞു.
സഞ്ജു സാംസണിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്ന ടൂർണമെന്റാണ് ഇത്തവണത്തേത്. ഒരു കളിക്കാരനെന്ന നിലയിൽ സ്ഥിരമായി ഇന്ത്യൻ ടീമിൽ ഇടം നേടുന്നതിനുള്ള വലിയ അവസരം. ലോക്ഡൗൺ കാലത്ത് പോലും കഠിന പരിശ്രമം നടത്തിയ സഞ്ജുവിന്റെ മികവിലൂടെ രാജസ്ഥാൻ റോയൽസ് വിജയിക്കണമെന്നാണ് ആഗ്രഹം. അതേസമയം, യുഎഇയിലെ സ്റ്റേഡിയങ്ങൾ സ്പിന്നിന് അനുകൂലമാണെന്നും എന്നാൽ ഐപിഎല്ലിന് പറ്റിയ രീതിയിൽ തയാറാക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കളി പുരോഗമിക്കുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ തരണം ചെയ്യുന്നത് ബബിളിനുള്ളിൽ ജീവിക്കുന്ന കളിക്കാർക്ക് വെല്ലുവിളിയാണ്. ഗ്യാലറിയിൽ നിന്ന് പിന്തുണയില്ലാത്തത് കളിക്കാർക്ക് പുതിയ അനുഭവമാണെന്നും എന്നാൽ കളിപുരോഗമിക്കുമ്പോൾ അതുമായി പൊരുത്തപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓൾ റൗണ്ടറും കൂടിയായ സോണി അഭിപ്രായപ്പെട്ടു.