റിയാദ് ∙ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് സൗദി 160 ബില്യൻ റിയാലിന്റെ കരാറിൽ ഒപ്പുവച്ചു.

റിയാദ് ∙ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് സൗദി 160 ബില്യൻ റിയാലിന്റെ കരാറിൽ ഒപ്പുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി ടൂറിസം വികസന നിധിയും പ്രാദേശിക ബാങ്കുകളായ റിയാദ് ബാങ്ക്, സൗദി ഫ്രാൻസി ബാങ്ക് എന്നിവരുമായാണ് ഈ ഭീമൻ കരാർ. സൗദി ടൂറിസം മന്ത്രിയും ടൂറിസം വികസ നിധി ഡയറക്‌ടർ ബോർഡ് ചെയർമാനുമായ അഹ്‌മദ്‌ അൽ ഖത്തീബിന്റെ സാന്നിധ്യത്തിൽ  സൗദി ടൂറിസം വികസന ഫണ്ട് സിഇഒ ഖുസൈ അൽ ഫഖ്‌രി, റിയാദ് ബാങ്ക് സിഇഒ താരീഖ് അൽ സദൻ, സൗദി ഫ്രാൻസി ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ റയാൻ ഫായിസ് എന്നിവരാണ് കരാറിൽ ഒപ്പു വെച്ചത്.  

ADVERTISEMENT

എണ്ണയിതര വരുമാനം എന്ന ലക്ഷ്യത്തിൽ  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് വച്ച വിഷൻ 2030 പരിഷ്കരണ നയത്തിന്റെ പ്രധാന സ്രോതസായി ടൂറിസം മേഖലയെ വികസിപ്പിക്കാനാണ് പദ്ധതി. ഇതനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള ടൂറിസം പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുക എന്നതാണ് കരാർ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന വിനോദ സഞ്ചാര പദ്ധതികൾക്ക് സ്വീകരിക്കാവുന്ന സാമ്പത്തിക സഹകരണ മാർഗങ്ങൾ നിർവചിക്കുന്നതാണ് കരാർ. 

കോവിഡ് മഹാമാരിയും എണ്ണ വിലയിലുണ്ടായ ഇടിവും കണക്കിലെടുത്ത് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് വേണ്ടി 4 ബില്യൻ പ്രഥാമിക മുതൽമുടക്കിൽ ജൂണിൽ സ്ഥാപിതമായതാണ് സൗദി ടൂറിസം വികസന നിധി. സ്വകാര്യ, നിക്ഷേപ ബാങ്കുകളുമായി സഹകരിച്ച് ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള ധനനിക്ഷേപം കണ്ടെത്തുകയെന്നതാണ്  ലക്ഷ്യം.

ADVERTISEMENT

പുതിയ വീസ സമ്പ്രദായം ഏർപ്പെടുത്തി 2019 സെപ്റ്റംബറിലാണ്  49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് സൗദി അറേബ്യ വാതിൽ തുറന്ന് നൽകിയത്. 2030 ഓടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം വിനോദ സഞ്ചാര മേഖലയിൽ നിന്ന്  കണ്ടെത്താനാണ് പദ്ധതി.