വാണിജ്യ റജിസ്‌ട്രേഷനും ലൈസന്‍സുകളും ഓണ്‍ലൈന്‍ വഴി 5 വര്‍ഷം വരെ പുതുക്കാം
ദോഹ ∙ ഖത്തറില്‍ വാണിജ്യ റജിസ്‌ട്രേഷനും ലൈസന്‍സുകളും ഓണ്‍ലൈന്‍ മുഖേന അഞ്ചു വര്‍ഷം വരെ പുതുക്കാം. വാണിജ്യ ലൈസന്‍സിന്റെ കാലാവധി വാണിജ്യ റജിസ്‌ട്രേഷന് സമാനമാണെങ്കില്‍ ഓണ്‍ലൈന്‍ മുഖേന പുതുക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ഏകജാലക

ദോഹ ∙ ഖത്തറില്‍ വാണിജ്യ റജിസ്‌ട്രേഷനും ലൈസന്‍സുകളും ഓണ്‍ലൈന്‍ മുഖേന അഞ്ചു വര്‍ഷം വരെ പുതുക്കാം. വാണിജ്യ ലൈസന്‍സിന്റെ കാലാവധി വാണിജ്യ റജിസ്‌ട്രേഷന് സമാനമാണെങ്കില്‍ ഓണ്‍ലൈന്‍ മുഖേന പുതുക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ഏകജാലക സംവിധാനത്തിലൂടെ അല്ലെങ്കില്‍ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയോ പുതുക്കാം.
വ്യാവസായിക അന്തരീക്ഷം നിയന്ത്രിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. വാണിജ്യ റജിസ്‌ട്രേഷന്റെ കാലാവധി നിശ്ചയിക്കുന്നത് സംബന്ധിച്ച 2019 ലെ 31-ാം നമ്പര്‍, വാണിജ്യ, വ്യവസായിക സ്ഥാപനങ്ങള്‍, പൊതു സൗകര്യങ്ങള്‍, വഴിവാണിഭ കച്ചവടക്കാര്‍ എന്നിവരുടെ ലൈസന്‍സ് കാലാവധി സംബന്ധിച്ച 2019 ലെ 30-ാം നമ്പര്‍ മന്ത്രിതല തീരുമാനങ്ങള്‍ പ്രകാരമാണ് പുതിയ നിര്‍ദേശം.