വിളിപ്പാടകലെ ഐപിഎൽ ആവേശം; മുറിയിൽ ഇരുന്ന് സ്റ്റേഡിയം നിർമിച്ച് മലയാളി
ദുബായ് ∙ വിളിപ്പാടകലെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ െഎപിഎൽ പൂരം നടക്കുമ്പോൾ കരവിരുതിനാൽ അടിപൊളി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയം നിർമിക്കുകയാണ് മലയാളിയായ മുജീബ് റഹ്മാൻ. കരാമയിലെ ബാച്‌ലർ മുറിയിൽ രാപ്പകൽ ഭേദമന്യേ മണിക്കൂറുകൾ ചെലവഴിച്ചാണ് ഉഗ്രൻ മൈതാനത്തിന്റെ മാതൃക നിർമിക്കുന്നത്. മലപ്പുറം ചുള്ളിപ്പാറ

ദുബായ് ∙ വിളിപ്പാടകലെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ െഎപിഎൽ പൂരം നടക്കുമ്പോൾ കരവിരുതിനാൽ അടിപൊളി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയം നിർമിക്കുകയാണ് മലയാളിയായ മുജീബ് റഹ്മാൻ. കരാമയിലെ ബാച്‌ലർ മുറിയിൽ രാപ്പകൽ ഭേദമന്യേ മണിക്കൂറുകൾ ചെലവഴിച്ചാണ് ഉഗ്രൻ മൈതാനത്തിന്റെ മാതൃക നിർമിക്കുന്നത്.
മലപ്പുറം ചുള്ളിപ്പാറ സ്വദേശിയായ ഇദ്ദേഹം ഇതിന് മുൻപ് വ്യത്യസ്തമായ നിരവധി വസ്തുക്കളുടെ കുഞ്ഞു മാതൃകകൾ പുനഃ സൃഷ്ടിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സൂപ്പർ ലൊക്കേഷനായ വരിക്കാശ്ശേരിമന നിർമിച്ചു നേരത്തെ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. െഎപിഎൽ ആവേശമുണ്ടെങ്കിലും മുജീബ് നല്ലൊരു ഫുട്ബാൾ പ്രേമിയും കളിക്കാരനുമാണ്. പ്രവാസത്തിന് മുൻപ് മലപ്പുറം ജില്ലാ ടീമിന്റെ ഗോൾവല കാക്കാൻ പലകുറി അവസരം ലഭിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ തീർത്ത വിരസത മറികടക്കാനാണ് ഇത്തരം കലാസപര്യയിൽ മുഴുകിയതെന്ന് മുജീബ് പറയുന്നു. ആരവം നിറഞ്ഞ ഗ്യാലറികൾ ക്രിക്കറ്റിന്റെയും കാൽപ്പന്ത് കളിയുടെയും സൗന്ദര്യം വർധിപ്പിക്കുന്നു. എന്നാൽ ഈ മഹാമാരി കാലത്ത് ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കി കളി കാണുന്നത് മലപ്പുറത്തിൽ നിന്നുള്ള ഇൗ ഫുട്ബോൾ പ്രേമിയെ സംബന്ധിച്ചോളം വേദനാജനകമാണ്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ജാഗ്രത പുലർത്തുന്ന ഇദ്ദേഹം ഒഴിവുവേളകളിൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ സ്റ്റേഡിയ നിർമാണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഏതാണ്ട് 100 മണിക്കൂറിലെ അധ്വാനമാണ് മനോഹരമായ ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിന് പിന്നില്‍. സോഫ്റ്റ് ബോഡ്, വൂഡ് സ്റ്റിക്ക്, പേപ്പർ, കാർഡ് ബോർഡ്, എൽഇഡി ലൈറ്റ്, നട്ടും ബോൾടും, പെയിന്‍റ്, പ്ലാസ്റ്റിക് നെറ്റ്, സ്റ്റീൽ ബൈൻഡിങ് വയർ, ഫെവിക്കോൾ തുടങ്ങിയവ ഉപയോഗിച്ചാണ് മൈതാനവും ഗ്യാലറിയും മേൽക്കൂരയും രൂപപ്പെടുത്തിയത്. ആകെ ചെലവ് 1,000 ദിർഹത്തോളം. പണത്തേക്കാളുപരി ആത്മവിശ്വാസത്തിനും അധ്വാനത്തിനുമാണ് ഏറെ വിലമതിക്കുന്നതെന്ന് മുജീബ് പറയുന്നു.
കഴിഞ്ഞ 25 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. താൻ നിർമിച്ച കൗതുക വസ്തുക്കളിൽ മിക്കതും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാറാണ് പതിവ്. അന്നം നൽകുന്ന രാജ്യത്തിന്റെ പ്രധാന ചരിത്ര സ്മാരകങ്ങൾ പണിയുകയാണ് അടുത്ത പദ്ധതി. 1921ലെ മലബാർ കലാപത്തിലെ പ്രധാന ചരിത്ര ശേഷിപ്പുകളും പണിപ്പുരയിലുണ്ട്. ബിരുദ വിദ്യാർഥിനിയായ മകൾ ഷഹാന ഷെറിനും പിതാവിന്റെ പാത പിൻപറ്റി മനോഹര രൂപങ്ങൾ നിർമിക്കുന്നു. ഫോൺ:0556355295.