ദുബായിലെ അറബിക് പായ്ക്കപ്പൽ ‘ഉബൈദ്’ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ
ദുബായ്∙ ഒട്ടേറെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയിട്ടുള്ള, ദുബായിൽ മരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള അറബിക് പായ്ക്കപ്പല്‍ ‘ഉബൈദ്’ ഗിന്നസ് വേൾഡ് റെക്കോര്‍ഡ്‌സിൽ. യുഎഇയിലെ പരമ്പരാഗത പായ്ക്കപ്പൽ നിർമാതാക്കളായ ഉബൈദ്....Guinness World Records

ദുബായ്∙ ഒട്ടേറെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയിട്ടുള്ള, ദുബായിൽ മരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള അറബിക് പായ്ക്കപ്പല്‍ ‘ഉബൈദ്’ ഗിന്നസ് വേൾഡ് റെക്കോര്‍ഡ്‌സിൽ. യുഎഇയിലെ പരമ്പരാഗത പായ്ക്കപ്പൽ നിർമാതാക്കളായ ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റാബ്ളിഷ്മെന്റാണ് ഇൗ നേട്ടത്തിനും പിന്നിൽ.
91.47 മീറ്റർ നീളവും (300.09 അടി) 20.41 മീറ്റർ(66.96അടി)വീതിയുമുള്ളതാണ് ഉബൈദ്. കഴിഞ്ഞ ദിവസം ഡിപി വേൾഡിനടുത്തെ ക്രീക്കിൽ നടന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ് പരിപാടിയിൽ കമ്പനി സിഇഒ മാജിദ് ഉബൈദ് ജുമാ ബിൻ മാജിദ് അൽ ഫലാസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വളരെ അഭിമാനനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമാണ് ഇത്തരമൊരു നേട്ടം കമ്പനി സ്വന്തമാക്കുന്നത്. പിതാവിന്റെ കാഴ്ചപ്പാടിന്‍റെ ഫലമാണ് ഇൗ റെക്കോർഡ് നേട്ടമെന്നും വ്യക്തമാക്കി. ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ റാഷിദ് താനി അൽ മത്രൂഷി, ദുബായ് കസ്റ്റംസ് വിഭാഗം ഡയറക്ടർ ജനറൽ അഹമദ് മഹബൂബ് മുസബഹ് എന്നിവർ സംബന്ധിച്ചു.
80.4 മീറ്റർ നീളവും 18.7 വീതിയുമുള്ള അറബിക് പായ്ക്കപ്പലിന്റെ 200 ലെ ഗിന്നസ് റെക്കോർഡാണ് ഉബൈദ് തകർത്തത്. 1972ൽ സ്ഥാപിച്ച കമ്പനിയാണ് ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റ്ബ്ളിഷ്മെന്റ്. 300 ടൺ ഭാരമുള്ള കപ്പലുകളാണ് അൽ ഹംരിയയിലെ ഫാക്ടറിയിൽ ഏറ്റവുമാദ്യം നിർമിച്ചത്. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡ് ചടങ്ങ് നടത്തിയതെന്ന് സംഘാടകരായ മാസ്റ്റർ വിഷൻ ഇൻ്റർനാഷനൽ ഇവന്റ്സ് എംഡി മുഹമ്മദ് റഫീഖ് പറഞ്ഞു
English Summary: Dubai-built dhow recognized as largest ever by Guinness World Records