ഗ്രീൻ ദുബായ് ഉദ്യാനം, ബീച്ച്; 250 കോടിയുടെ പദ്ധതി
ദുബായ്∙ 12 കിലോമീറ്റർ ബീച്ചും വിശാല ഹരിതമേഖലകളും നിർമിക്കാൻ 250 കോടിയിലേറെ ദിർഹത്തിന്റെ 29 പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.......

ദുബായ്∙ 12 കിലോമീറ്റർ ബീച്ചും വിശാല ഹരിതമേഖലകളും നിർമിക്കാൻ 250 കോടിയിലേറെ ദിർഹത്തിന്റെ 29 പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 80 ലക്ഷം ചതുരശ്ര മീറ്റർ ഹരിതമേഖല, ഉദ്യാനങ്ങൾ, നീന്തലിനും കായിക വിനോദങ്ങൾക്കുമുള്ള ജലാശയങ്ങൾ, നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.
ഗ്രീൻ ദുബായ് പദ്ധതിയുടെ ഭാഗമായി 200 കോടി ദിർഹത്തിന്റെ ഉദ്യാനം മംസാർ ക്രീക്കിലാണു നിർമിക്കുക. 2024ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. മംസാർ ബീച്ചിൽ നിന്ന് ഉംസുഖൈം 2 വരെ നവീകരിക്കാൻ 50 കോടി വകയിരുത്തി. മംസാർ ക്രീക്ക് ബീച്ച്-മംസാർ കോർണിഷ്, ജുമൈറ ബീച്ച്-അൽ ഷുരൂഖ്, ഉം സുഖൈം 1, 2 എന്നിങ്ങനെ 3 ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുക. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
ബിസിനസ് പ്രതിസന്ധി മറികടക്കാൻ സമിതി
അബുദാബി∙ കോവിഡ് പ്രതിസന്ധിയിൽനിന്ന് ബിസിനസ് തിരിച്ചുപിടിക്കാൻ യുഎഇയിൽ പുതിയ സമിതി രൂപീകരിച്ചു. നാഷനൽ കോവിഡ് ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആൻഡ് ഗവേണൻസ് എന്ന പേരിട്ട സമിതി സാധാരണ നിലയിലേക്ക് എത്താനുള്ള നടപടികൾക്ക് ഊന്നൽ നൽകും. വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബറാണ് അധ്യക്ഷൻ. പദ്ധതികളും നയങ്ങളും ആവിഷ്കരിച്ച് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഇടപെടും. വ്യവസായ സംരംഭങ്ങളുടെ ഇലക്ട്രോണിക് ഡേറ്റ തയാറാക്കി ഓരോ മേഖലയുടെയും ആവശ്യം മനസ്സിലാക്കും. ഭക്ഷണം, ശുദ്ധജലം, ഊർജം, ഫാർമസ്യൂട്ടിക്കൽ, നിർമിത ബുദ്ധി, 5ജി, ഹെൽത്ത് കെയർ, വാർത്താവിനിമയം, തുടങ്ങിയ മേഖലകളുടെ ഡേറ്റ തയാറാക്കും.