വുഹാൻ ഡയറിയുടെ മലയാളം വിവർത്തനം പ്രകാശനം ചെയ്തു
ഷാർജ ∙ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ്ങിന്റെ വുഹാൻ ഡയറിയുടെ മലയാളം വിവർത്തനം സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ്കോ ഒാർഡിനേറ്റർ സലാം പാപ്പിനിശേരിക്ക് കോപ്പി നൽകി

ഷാർജ ∙ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ്ങിന്റെ വുഹാൻ ഡയറിയുടെ മലയാളം വിവർത്തനം സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ്കോ ഒാർഡിനേറ്റർ സലാം പാപ്പിനിശേരിക്ക് നൽകി രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പ്രവീൺ രാജേന്ദ്രൻ, അനു.കെ.ആന്റണി, പ്രതിഭ എന്നിവരാണ് വുഹാൻ നിവാസികളുടെ കഥ പറയുന്ന ഈ പുസ്തകം വിവർത്തനം ചെയ്തത്.
കൊറോണ വൈറസിനെ തുടർന്ന് ലോക്ക്ഡൗൺ കാലത്ത് വുഹാൻ നിവാസികൾ നേരിട്ട വെല്ലുവിളികളും അവർ അനുഭവിച്ച അരക്ഷിതാവസ്ഥയുമാണ് വുഹാൻ ഡയറിയിൽ പറയുന്നത്. എഴുത്തുകാരി അനിഷ പുസ്തകം പരിചയപ്പെടുത്തി. ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ഫിറോസ് അബ്ദുള്ള, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, ടീം തള്ളല്ല കേട്ടോളി അംഗങ്ങളായ മുന്തിർ കൽപകഞ്ചേരി, അബ്ദുൽ റഹ്‌മാൻ കളത്തിൽ, റിയാസ് പപ്പൻ, യൂസഫ് കാരക്കാട്, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, ഹംസ കരിയാടൻ മാങ്കടവ്, എന്നിവർ സംബന്ധിച്ചു.