വൻ വികസന പദ്ധതികളുമായി കത്താറ ഹോസ്പിറ്റാലിറ്റി
ദോഹ ∙ വൻകിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകൾ നിർമിക്കാൻ പദ്ധതി.....
ദോഹ ∙ വൻകിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകൾ നിർമിക്കാൻ പദ്ധതി.....
ദോഹ ∙ വൻകിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകൾ നിർമിക്കാൻ പദ്ധതി.....
ദോഹ ∙ വൻകിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകൾ നിർമിക്കാൻ പദ്ധതി. അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെയർമാൻ ഷെയ്ഖ് നവാഫ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയാണ് വികസന പദ്ധതി പ്രഖ്യാപിച്ചത്.
മധ്യദേശ-വടക്കൻ ആഫ്രിക്കൻ (മിന) മേഖലയിൽ ഏറ്റവും കൂടുതൽ ഹോട്ടൽ മുറികളുള്ളതും ഏറ്റവുമധികം വരുമാനമുള്ളതും കത്താറ ഹോസ്പിറ്റാലിറ്റിക്കാണ്. ആഗോള തലത്തിൽ മുറികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇരുപത്തിയഞ്ചാം സ്ഥാനവും വരുമാനത്തിന്റെ കാര്യത്തിൽ പതിനാലാം സ്ഥാനവുമാണ് കത്താറ ഹോസ്പിറ്റാലിറ്റിക്കുള്ളത്.
യൂറോപ്പിലും ഏഷ്യയിലുമായാണ് കത്താറ ഹോസ്പിറ്റാലിറ്റിയുടെ ഹോട്ടൽ ശൃംഖല വ്യാപിച്ചു കിടക്കുന്നത്. ഡിസൈനിലും വാസ്തുവിദ്യയിലും ആതിഥേയ സൗകര്യങ്ങളിലുമെല്ലാം വേറിട്ടതാണ് കത്താറയുടെ നിർമിതികൾ. ഖത്തറിന്റെ ആധുനിക നഗരമെന്നറിയപ്പെടുന്ന ലുസെയ്ൽ സിറ്റിയുടെ വലിയ ആകർഷണങ്ങളിലൊന്ന് കത്താറ ഹോസ്പിറ്റാലിറ്റിയുടെ ലുസെയ്ൽ മറീന ഡിസ്ട്രിക്ടിലെ വാളിന്റെ രൂപഘടനയിലുള്ള 36 നിലയുള്ള ഇരട്ട ടവർ ആണ്.
1970ൽ ഖത്തർ നാഷനൽ ഹോട്ടൽസ് എന്ന പേരിലാണ് തുടങ്ങിയതെങ്കിലും 2012ൽ കത്താറ ഹോസ്പിറ്റാലിറ്റി എന്നു പേരുമാറ്റുകയായിരുന്നു. നിലവിൽ 42 ഹോട്ടലുകളിലായി 25,000ത്തിലധികം മുറികളാണുള്ളത്. കത്താറ ഹോസ്പിറ്റാലിറ്റിയുടെ ഗൾഫ് മാരിയറ്റ് ഹോട്ടൽ ആണ് രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ. 1982ൽ തുറന്ന ഷെറാട്ടൺ ദോഹ റിസോർട്ട് ആൻഡ് കൺവൻഷൻ ഹോട്ടൽ ആണ് രാജ്യാന്തര ബ്രാൻഡിലുള്ള ആദ്യത്തെ ഖത്തരി ഹോട്ടൽ.