ADVERTISEMENT

ദോഹ ∙ കോവിഡ് 19 വാക്‌സീനേഷനായി പൊതുജനാരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തുടങ്ങി. വാക്‌സീനേഷന് അര്‍ഹരായവരുടെ മുന്‍ഗണനാ പട്ടികയിലെ പ്രായപരിധി 60 ആക്കി കുറച്ചു. നിലവിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത, വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ ഊഴമെത്തുന്നതനുസരിച്ച് വാക്‌സീന്‍ എടുക്കാന്‍ അധികൃതര്‍ ബന്ധപ്പെടും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് വാക്‌സീന്‍ എടുക്കാന്‍ മുന്‍കൂര്‍ അനുമതിയും തേടാം. 

അതേസമയം, വാക്‌സീനേഷന് അര്‍ഹമായവരുടെ പ്രായപരിധി 60 ആക്കി കുറച്ചിട്ടുണ്ട്. ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സീനേഷന്‍ ക്യാംപെയ്‌ന്റെ ആദ്യ ആഴ്ചകളില്‍ 70 ആയിരുന്ന പ്രായപരിധി കഴിഞ്ഞ ആഴ്ചയില്‍ 65 ആക്കിയിരുന്നതാണ് വീണ്ടും 60 ആക്കി കുറച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ പട്ടിക പുതുക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

കോവിഡ് വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് റജിസ്‌ട്രേഷനുള്ള ലിങ്ക്: https://app-covid19.moph.gov.qa/en/instructions.html ഈ സേവനം ലഭിക്കണമെങ്കില്‍ നാഷനല്‍ ഓഥന്റിക്കേഷന്‍ സിസ്റ്റമായ (നാസ്) TAWTHEEQ ല്‍ ലോഗ് ഇന്‍ ചെയ്യണം. നാസ് അക്കൗണ്ട് ഇല്ലാത്തവര്‍ https://www.nas.gov.qa/self-service/register/select-user-type?lang=en എന്ന വെബ്‌സൈറ്റില്‍ കയറി പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. 

ഈ മാസം 31 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ ഇന്നു മുതല്‍ 27 ഹെല്‍ത്ത് സെന്ററുകളിലും കോവിഡ് വാക്‌സീനേഷന്‍ ലഭിക്കും. 60 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍, വിട്ടുമാറാത്ത ഗുരുതരരോഗമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് ആദ്യ ഘട്ടത്തിലെ മുന്‍ഗണനാ പട്ടികയിലുളളത്. രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസര്‍-ബയോടെക്ക് വാക്‌സീന്‍ സൗജന്യമായാണ് നല്‍കുന്നത്. അലര്‍ജി പ്രശ്‌നങ്ങളില്ലാത്ത, 16 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com