ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കുറവുമായി യൂണിയൻകോപ്
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കുറവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു.....

ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കുറവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. 'ഫസ്റ്റ് കോൾ' എന്ന മൂന്ന് ദിവസത്തെ പ്രമോഷനൽ പ്രചാരണത്തിന്റെ ഭാഗമായി ഉൽപന്നങ്ങൾക്ക് 75% വിലക്കുറവാണ് നൽകുന്നത്. 80 ലക്ഷം ദിർഹമാണ് ഇതിനായി നീക്കിവച്ചത്.
അവശ്യ സാധനങ്ങളായ അരി, എണ്ണ, മാംസ്യം, മധുരപലഹാരങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും ഇലക്ട്രോണിക്സ്, ഹോം അപ്ലൈയൻസസുകളും വിലകുറയുന്ന ഉൽപന്നങ്ങളിൽപ്പെടുന്നു. ഫ്രഷ് പ്രൊഡക്ടുകൾ, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കുള്ള വിലക്കിഴിവിന് പുറമേയാണിത്. വിൽപനയിൽ 40 % വർധനയാണ് പ്രചാരണ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.
നൂറിലധികം വിഭാഗങ്ങളിൽപെട്ട ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 75 %വിലക്കുറവാണ് പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വിലക്കുറവിലൂടെ ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനൊപ്പം ഉൽപന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.