ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം; 10 പേർക്കു പരുക്കേറ്റു
ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക ജല സംഭരണി തകർന്നുണ്ടായ
ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക ജല സംഭരണി തകർന്നുണ്ടായ
ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക ജല സംഭരണി തകർന്നുണ്ടായ
ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക ജല സംഭരണി തകർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതായും 10 പേർക്കു പരുക്കേറ്റതായും സൗദി റെഡ് ക്രസന്റ് വക്താവ് അഹ്മദ് അബൂ സൈദ് അറിയിച്ചു. സിവിൽ ഡിഫൻസിന്റെ അഞ്ച് യൂണിറ്റ് ആംബുലൻസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി അധികൃതർ പറഞ്ഞു.
പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റു രണ്ടുപേർക്കു സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരെ ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 7 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചതായി റെസ്ക്യൂ മേധാവി സുൽത്താൻ അൽ മാലികി പറഞ്ഞു.