കുവൈത്ത് സിറ്റി ∙ സ്വതന്ത്ര കുവൈത്തിന് ഇന്ന് 60 വയസ്സ്. നാളെ വിമോചനത്തിന്റെ 30-‌ാം വാർഷികവും. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ദേശീയ- വിമോചന ദിനങ്ങൾ എത്തുന്നത്.

കുവൈത്ത് സിറ്റി ∙ സ്വതന്ത്ര കുവൈത്തിന് ഇന്ന് 60 വയസ്സ്. നാളെ വിമോചനത്തിന്റെ 30-‌ാം വാർഷികവും. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ദേശീയ- വിമോചന ദിനങ്ങൾ എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സ്വതന്ത്ര കുവൈത്തിന് ഇന്ന് 60 വയസ്സ്. നാളെ വിമോചനത്തിന്റെ 30-‌ാം വാർഷികവും. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ദേശീയ- വിമോചന ദിനങ്ങൾ എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സ്വതന്ത്ര കുവൈത്തിന് ഇന്ന് 60 വയസ്സ്. നാളെ വിമോചനത്തിന്റെ 30-‌ാം വാർഷികവും. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ദേശീയ- വിമോചന ദിനങ്ങൾ എത്തുന്നത്. ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികമാണ് ദേശീയദിനം. ഇറാഖിന്റെ അധിനിവേശത്തിൽനിന്നുള്ള മോചനദിനമായി വിമോചനദിനവും. 

കഴിഞ്ഞ വർഷം ആഘോഷത്തിനൊരുങ്ങിയിരിക്കെയാണ് കുവൈത്തിൽ ആദ്യ കോവിഡ് സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നിങ്ങോട്ട് ലോക രാജ്യങ്ങൾക്കൊപ്പം കോവിഡ് പ്രതിരോധത്തിന്റെ പാതയിലാണ് കുവൈത്തും. ഇടയ്ക്ക് അൽ‌‌പം ശമനം ദൃശ്യമായ മഹാമാരി വ്യാപനം കൂടിയതിനാൽ ഇത്തവണ ആഘോഷങ്ങൾക്ക് കടുത്ത വിലക്കുണ്ട്. പതിവ് പോലെ ജനം തെരുവിൽ ഇറങ്ങില്ല, ആഘോഷം പൊടിപൊടിക്കില്ല.

ADVERTISEMENT

ഒരു വർഷത്തിനിടെ കോവിഡ് ബാധിച്ച് കുവൈത്തിൽ ആയിരത്തിലേറെ പേർ മരിച്ചു.  ഒന്നരലക്ഷത്തോളം ആളുകൾ രോഗബാധിതരുമായി. കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി കരയിലും കടലിലും ആകാശത്തും കവാടങ്ങൾ അടച്ചിട്ട അവസ്ഥയുമാണ്. വ്യാപാരസ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണമുണ്ട്.

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ മരണത്തിന് ശേഷം ആദ്യമായി കടന്നെത്തുകയാണ് ദേശീയ ആഘോഷങ്ങൾ. ഷെയ്ഖ് സബാഹിന്റെ പുത്രനും മുൻ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹിന്റെ മരണം ഒരു വർഷത്തിനിടെയുണ്ടായി. 

ADVERTISEMENT

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ രാജ്യത്ത് നിലവിലുണ്ട്. കോവിഡ് പശ്ചാത്തലം സൃഷ്ടിച്ച പ്രതിസന്ധികൾ വേറെയും. എണ്ണവിലയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. കാര്യമായ പദ്ധതികളൊന്നും അടുത്തിടെ പ്രഖ്യാപിച്ചിട്ടുമില്ല.

ബ്രിട്ടിഷ് അധീനതയിൽനിന്ന് കുവൈത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1961 ജൂൺ 19നാണ്. ആദ്യ 2 വർഷം ദേശീയദിനം ജൂൺ 19നും ആയിരുന്നു. കുവൈത്ത് സ്വതന്ത്രമാകുന്നതിന് പ്രധാന പങ്കുവഹിച്ച ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധപ്പെടുത്തി 1964ൽ ആണ് ദേശീയദിനാഘോഷം ഫെബ്രുവരി 24ലേക്ക് മാറ്റിയത്. 

ADVERTISEMENT

മത്സ്യം ഉൾപ്പെടെ സമുദ്രസമ്പത്തിൽനിന്നുള്ള വരുമാനം വഴി ജീവിച്ച കുവൈത്തിൽ എണ്ണ കണ്ടുപിടിച്ചതോടെയാണ് സമ്പദ്‌ രംഗം മാറിയത്. ലോകത്ത് ഏറ്റവും മൂല്യമുള്ള കറൻസിയുടെ നാടായി കുവൈത്ത് മാറുന്നിടം വരെ അതിന്റെ വളർച്ചയെത്തി. 

സമ്പദ് ‌രംഗത്തെ വളർച്ച രാജ്യത്തിന്റെ വികസനപാതയിൽ അതിവേഗം കുതിക്കുന്നതിനിടെയാണ് 1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശം. സദ്ദാം ഹുസൈന്റെ നീക്കം 7 മാസത്തോളം നീണ്ടതിനിടെ കുവൈത്തിന്റെ വളർച്ച ഏറെ പതിറ്റാണ്ടുകൾ പിറകോട്ടായി. അധിനിവേശത്തിന് അറുതിവന്നിട്ടും പുരോഗതിയുടെ പാതയിലേക്കുള്ള തിരിച്ചുവരവിന് കാലങ്ങളെടുത്തു.

പ്രതിസന്ധിക്കിടയിലും ഭരണാധികാരികളുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമാണ് കുവൈത്തിനെ പഴയതിലും മികച്ച അവസ്ഥയിലേക്ക് വേഗം എത്തിച്ചത്. മുന്നൊരുക്കങ്ങളുടെ കൃത്യത കാര്യങ്ങൾ എളുപ്പമാക്കി. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നതും സഹായഘടകമായി.

ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് പ്രാമുഖ്യമുള്ള രാജ്യമാണ് കുവൈത്ത്. കുവൈത്തിന്റെ വികസനക്കുതിപ്പിന് പലപ്പോഴും വിഘാതമാകുന്നതും പാർലമെന്ററി സംവിധാനമാണെന്ന നിഗമനവുമുണ്ട്. പാർലമെന്റും മന്ത്രിസഭയും എന്നും ഏറ്റുമുട്ടുന്ന രീതിയാണ് പ്രകടം. അതിന്റെ പേരിലുള്ള കോലാഹലങ്ങളും മന്ത്രിസഭയുടെ രാജിയും പുനഃസ്ഥാപനവുമൊക്കെ പതിവ്. ഏറ്റവുമൊടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് രൂപം കൊണ്ട മന്ത്രിസഭ ഒരുമാസം തികഞ്ഞപ്പോഴേക്കും രാജിവെക്കേണ്ടിവന്നു. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിയോഗിച്ചുവെങ്കിലും മാസം കഴിഞ്ഞിട്ടും മന്ത്രിമാരെ നിയമിക്കുന്ന പ്രക്രിയ പൂർത്തിയായിട്ടില്ല. രാജിവച്ച മന്ത്രിസഭയിലെ അംഗങ്ങൾ ഇടക്കാല മന്ത്രിമാരായി തുടരുകയാണിപ്പോൾ.