ബായ് ∙ ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു. അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബായ് ∙ ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു. അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ  മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസിന്റെ അന്വേഷണം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അഭ്യർഥിച്ചു.

ഒരു മാസം മുൻപ് കടലിൽ നിന്നാണ് ഏതാണ്ട് പൂർണമായും ജീർണിച്ച മൃതശരീരം കണ്ടെത്തിയത്. തുടർന്ന് ദുബായ് പൊലീസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ.അഹമദ് ഇൗദ് അൽ മൻസൂരിയുടെ നേതൃത്വത്തിലുള്ള സംഘം വെല്ലുവിളി ഏറ്റെടുത്ത് ആധുനിക സാങ്കേതിക വിദ്യയായ ത്രി ഡി ഫേഷ്യൽ റികൺസ്ട്രക് ഷൻ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയായിരുന്നു. ഡിജിറ്റൽ ഫോറൻസിക് വിദഗ്ധര്‍, ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ വിഭാഗം എന്നിവരുടെ കഠിന ശ്രമത്തിലൂടെയാണു കംപ്യൂട്ടർ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചെടുത്തത്. ദുബായ് പൊലീസ് തലവൻ ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കുറ്റാന്വേഷണവിഭാഗം അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവർ ഇൗ ഉദ്യമത്തിന് പൂർണ പിന്തുണ നൽകി.

ADVERTISEMENT

ഡിഎൻഎയും വിരലടയാളവുമില്ല

ഡിഎൻഎയും വിരലടയാളവുമില്ലാത്ത മൃതദേഹത്തിന്റെ മുഖമാണ് ദുബായ് പൊലീസ് സമർഥമായി സൃഷ്ടിച്ചെടുത്തതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡപ്യുട്ടി ഡയറക്ടർ ബ്രി.അഹമദ് മത്തർ അൽ മുഹൈരി പറഞ്ഞു. ഏറെ നാളുകൾ വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹത്തിൻ്റെ ചർമത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഏറെ പരിശ്രമം വേണ്ടിവന്നതായി ദുബായ് പൊലീസ് ഫോറൻസിക് കൺസൾട്ടൻ്റ് ഡോ.യൂനുസ് അൽ ബലൂഷി പറഞ്ഞു. 

ADVERTISEMENT

ഒരൊറ്റ മുടിനാരിൽ പിടിച്ച്...

പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ തലമുടിയുടെ നിറവും നീളവും മനസിലാക്കാനായിരുന്നു ശ്രമിച്ചത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാര് ഉപയോഗിച്ചായിരുന്നു തുടർ പരീക്ഷണം. ഒട്ടേറെ തുടർ പരീക്ഷണങ്ങൾ നടത്തിയതിന്റെ ഫലമായി മരിച്ചയാൾക്ക് മൂന്നു സെന്റി മീറ്റർ നീളംവരുന്ന ബലമുള്ള മുടിയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു. 35 നും 45 നും ഇടയിലാണു പ്രായം കണക്കാക്കിയത്. തലയോട്ടിയുടെ രൂപവും വലിപ്പവും കണക്കാക്കി ഇയാൾ മധ്യപൂർവദേശക്കാരനായ ഏഷ്യൻ വംശജനാണെന്നും മനസിലാക്കി. തുടർന്ന് മുഖം പുനഃസൃഷ്ടിക്കാനുള്ള സാഹസിക ഉദ്യമത്തിലേയ്ക്ക് പ്രവേശിച്ചു. നരവംശ ശാസ്ത്ര റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആർടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ മുഖം സൃഷ്ടിക്കുകയായിരുന്നു. 2007 മുതൽ ദുബായ് പൊലീസ് ഡിജിറ്റൽ ഫേഷ്യൽ റികൺസ്ട്രക് ഷൻ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT