പാൽക്കുപ്പി മാതൃകയിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി
ദോഹ∙ രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.....

ദോഹ∙ രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പ്രാദേശിക രീതികൾക്ക് വിരുദ്ധമായി കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.
ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് വൈറലാകുകയും ചെയ്തു. പാൽക്കുപ്പികളിൽ വെള്ളവും മറ്റു പാനീയങ്ങളും വിൽക്കുന്ന സമാന സംഭവങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാൻ, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇവിടങ്ങളിൽ പാൽക്കുപ്പികളിൽ പാനീയങ്ങൾ വിറ്റ കഫേകളുടെ പ്രവർത്തനം നിർത്തലാക്കിയിട്ടുണ്ടെന്നാണ് വിവരം.
പ്രാദേശിക ആചാരങ്ങൾക്ക് വിരുദ്ധമായി പാൽക്കുപ്പികളിൽ പാനീയങ്ങൾ വിൽക്കുന്ന പ്രവണതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നുണ്ട്.