പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹോട്ടൽ നിർമിക്കാൻ ഖത്തർ
ദോഹ∙ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആഡംബര പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹോട്ടൽ നിർമിക്കാൻ ഖത്തർ തയാറെടുക്കുന്നതായി റിപ്പോർട്ട്.

കാറ്റും സോളർ പാനലുകളും ഉപയോഗിച്ചാണ് ഹോട്ടലിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുക. തുർക്കിഷ് ആർക്കിടെക്ചറൽ ഡിസൈൻ സ്റ്റുഡിയോ ഹയറി അതാക്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 152 മുറികളാണ് ഇക്കോ- ഫ്ലോട്ടിങ് ഹോട്ടലിൽ ഉണ്ടാകുക. അതേസമയം ഖത്തറിന്റെ സമുദ്രത്തിൽ എവിടെയാണ് ഫ്ലോട്ടിങ് ഹോട്ടൽ നിർമിക്കുകയെന്ന് ഹയറി അതാക്ക് വെളിപ്പെടുത്തിയിട്ടില്ല.
അതിഥികൾക്ക് കാറിലോ ബോട്ടിലോ ഹെലികോപ്റ്ററിലോ ഹോട്ടലിലെത്താൻ കഴിയും. വിശാലമായ ബാൽക്കണി സൗകര്യമുള്ളതാകും ഓരോ മുറികളും.
വലിയ ലോബി, നീന്തൽ കുളങ്ങൾ, ജിം, സ്പാ, മിനി ഗോൾഫ് കോഴ്‌സ് തുടങ്ങി വ്യായാമ, വിനോദ സൗകര്യങ്ങളും ഉണ്ടാകും.
24 മണിക്കൂർ റൊട്ടേറ്റിങ് സംവിധാനത്തിലുള്ള വൃത്താകൃതിയിലുള്ള ഫ്ലോട്ടിങ് ഹോട്ടലിന്റെ ഊർജ കാര്യക്ഷമത ഉറപ്പാക്കിയുള്ള ഡിസൈനിൽ വെർട്ടിക്കൽ ആക്‌സിസ് വിൻഡ് ടർബിൻ ആൻഡ് അംബ്രല്ല (വിഎഡബ്‌ള്യുടിഎയു) സവിശേഷതയാണുണ്ടാകുക
. ഓരോ 55 വിഎഡബ്‌ള്യുടിഎയു മൊഡ്യൂളുകൾക്കും 25 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ഹരിത ഊർജ സൗകര്യങ്ങൾ കൂടാതെ മഴവെള്ളം ശേഖരിച്ച് ജലസേചനത്തിന് ഉപയോഗിക്കാനുള്ള വോർടെക്‌സ് ഡിസൈൻ മേൽക്കൂര സംവിധാനം, ഭക്ഷ്യ മാലിന്യങ്ങൾ ലാൻഡ്‌സ്‌കേപിങ്ങിനുള്ള വളമായി മാറ്റാനുള്ള മാലിന്യ വേർതിരിക്കൽ യൂണിറ്റ് തുടങ്ങി പരിസ്ഥിതിക്ക് അനുയോജ്യമായ സംവിധാനങ്ങളാണ് ഹോട്ടലിൽ ഉണ്ടാകുക.
2025നകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 2022 ഫിഫ ഖത്തർ ലോകകപ്പിനായെത്തുന്ന കാണികൾക്കായി ഖ്വെതെയ്ഫാൻ ഐലൻഡിലും 16 ഫ്ലോട്ടിങ് ഹോട്ടലുകൾ ഖത്തർ നിർമിക്കുന്നുണ്ട്.