ഇനി 170 ദിവസം മാത്രം; എക്സ്പോ 2020 നെ വരവേൽക്കാൻ യുഎഇ ഒരുക്കം പൂർത്തിയാക്കി
ദുബായ് ∙ ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020നെ വരവേൽക്കാൻ ദുബായ് ഒരുക്കം പൂർത്തിയാക്കിയതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ് ∙ ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020നെ വരവേൽക്കാൻ ദുബായ് ഒരുക്കം പൂർത്തിയാക്കിയതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മന്ത്രിസഭാ യോഗത്തിൽ ലോകപ്രശസ്ത ഉത്സവം അവലോകനം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ഇൗ വർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ദുബായിൽ നടക്കുക. ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകര്‍ക്ക് യുഎഇ സുസ്വാഗതമോതും. 'കഴിഞ്ഞ 10 വർഷം, 2,30,000 ജോലിക്കാർ, 190 രാജ്യങ്ങൾ... സ്വപ്ന പദ്ധതി യാഥാർഥ്യമാകാൻ ഇനി 170 ദിവസം മാത്രം'–ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽകുറിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പരിപാടിയുടെ അവലോകനം നടത്തിയതായും സന്ദർശകര്‍ക്കു സ്വാഗതമോതാൻ തയാറായിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അൽ വതൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
യുഎഇയിൽ നിന്നുള്ള കയറ്റുമതി 50% വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. രാജ്യത്തിന്റെ വികസനത്തിന് പ്രതിഭകളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനും നികുതി നടപടികളിൽ പുതിയ തീരുമാനങ്ങള്‍ക്കും അംഗീകാരം നൽകി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പങ്കുവയ്ക്കും. വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ വേദി. ഓരോ രാജ്യത്തിന്റെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ചും എക്സോപിയിലൂടെ അറിയാനാകും. രണ്ടരക്കോടി സന്ദർശകർ എക്സ്‌പോ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.