ദുബായ്∙ ഉരു നിർമാണ വ്യവസായ മേഖലയിൽ ശ്രദ്ധേയനായ കാസർകോട് തളങ്കര സ്വദേശി അബ്ദുല്‍ഹക്കീം(65) ദുബായില്‍ അന്തരിച്ചു.

ദുബായ്∙ ഉരു നിർമാണ വ്യവസായ മേഖലയിൽ ശ്രദ്ധേയനായ കാസർകോട് തളങ്കര സ്വദേശി അബ്ദുല്‍ഹക്കീം(65) ദുബായില്‍ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  ഉരു നിർമാണ വ്യവസായ മേഖലയിൽ ശ്രദ്ധേയനായ കാസർകോട്  തളങ്കര സ്വദേശി അബ്ദുല്‍ഹക്കീം(65) ദുബായില്‍ അന്തരിച്ചു. കുടുംബസമേതം യുഎഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദുബായ് റാഷിദിയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു മരണം. കണ്ണൂരിലെ അഴീക്കൽ കേന്ദ്രമാക്കി അബ്ദുൽ ഹക്കീമിന്റെ കമ്പനി ഉരു നിർമാണം നടത്തിവരികയായിരുന്നു. ഖത്തർ ഭരണാധികാരിക്ക് വേണ്ടി 10 കോടി രൂപ വീതം വിലയുള്ള 2 ഉല്ലാസ നൗകകൾ നിർമിച്ചുവരുന്നതിനിടെയായിരുന്നു അന്ത്യം.

ADVERTISEMENT

പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. 

ഭാര്യമാർ: കല്ലട്ര ജമീല, റസീന, പരേതയായ ഡോ.ഖദീജ. മക്കൾ: നാസിഫ, നീമ, സുഹൈൽ, പരേതയായ സുഹാന. മരുമക്കൾ: നിസാർ, അൻവർ. സഹോദരങ്ങൾ: തളങ്കര മുഹമ്മദ് അഷ്റഫ്, ഡോ.തളങ്കര നൂറുദ്ദീൻ, പരേതനായ തളങ്കര ഇബ്രാഹിം ഖലീൽ, നഫീസത്ത് ബീവി, ഖമറു, സുഹറ.