ദുബായ് ∙ ഉപയോക്താക്കളെ വിസ്‍മയിപ്പിക്കാന്‍ പെരുന്നാളിനു രണ്ട് ക്യാംപെയിനുകൾ യൂണിയന്‍ കോപ് ഒരുക്കിയതായി ഹാപ്പിനസ്‍ ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ആദ്യ ക്യാംപെയിൻ ഇൗ മാസം 19 വരെ നീണ്ടുനില്‍ക്കും. ഭക്ഷ്യ - ഭക്ഷേതര ഉത്പന്നങ്ങള്‍ക്ക് 78% വരെ വിലക്കുറവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഉപയോക്താക്കളെ വിസ്‍മയിപ്പിക്കാന്‍ പെരുന്നാളിനു രണ്ട് ക്യാംപെയിനുകൾ യൂണിയന്‍ കോപ് ഒരുക്കിയതായി ഹാപ്പിനസ്‍ ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ആദ്യ ക്യാംപെയിൻ ഇൗ മാസം 19 വരെ നീണ്ടുനില്‍ക്കും. ഭക്ഷ്യ - ഭക്ഷേതര ഉത്പന്നങ്ങള്‍ക്ക് 78% വരെ വിലക്കുറവാണ് ലഭ്യമാവുക.

രണ്ടാമത്തെ ക്യാംപെയിൻ 'പ്രൈസ് ക്രാഷ്‍ഡ്' എന്ന പേരില്‍ മൂന്നു ദിവസത്തെ ഡിസ്‍കൗണ്ട് വ്യാപാരമാണ്. 10 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ഈ സെയിലില്‍, ഭക്ഷ്യ - ഭക്ഷ്യേതര വിഭാഗങ്ങളിലായി 5,000 ഉത്പന്നങ്ങള്‍ക്കാണു വിലക്കുറവ് നല്‍കുന്നത്. കോസ്‍മറ്റിക്സ്, ബ്രാന്റഡ് പെര്‍ഫ്യൂംസ്, പരമ്പരാഗത അറബി ശൈലിയിലുള്ള വസ്‍ത്രങ്ങള്‍, കിച്ചന്‍വെയര്‍, ടോയ്‍സ്, ചെരിപ്പുകള്‍, വസ്‍ത്രങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ 75 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. ഫേസ്‍ മാസ്‍കുകള്‍ ഉള്‍പ്പെടെ കോവിഡ് കാലത്തെ ആവശ്യ സാധനങ്ങള്‍ക്കും ഈ വിലക്കുറവ് ബാധകമായിരിക്കും.

ADVERTISEMENT

ഷോപ്പിങ് കൂടുതല്‍ സൗകര്യപ്രദമാക്കാനായി യൂണിയന്‍കോപിന്റെ ഓണ്‍ലൈന്‍ സ്റ്റോറുലൂടെയും ഉപഭോക്താക്കള്‍ക്കു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഡോ. അല്‍ബസ്‍തകി പറഞ്ഞു.

ഒരു കോടി ദിര്‍ഹമാണ് വിലക്കുറവുകള്‍ക്കായി യൂണിയന്‍ കോപ് നീക്കിവച്ചിരിക്കുന്നത്. ഓഫര്‍ സമയത്തു കൂടുതല്‍ ഉപയോക്താക്കള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത്എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടുതന്നെ ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി, യൂണിയന്‍ കോപ് ഔട്ട്‍ലെറ്റുകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ബസ്‍തകി പറഞ്ഞു.

ADVERTISEMENT

പെരുന്നാള്‍ അവധിക്കാലത്ത് ഫ്രഷ് ഫ്രൂട്സ് ബാസ്‍കറ്റുകളും മികച്ച വിലയില്‍ യൂണിയന്‍ കോപ് ലഭ്യമാക്കും. ഉപയോക്താക്കളുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിലുള്ളഫ്രൂട്സ് ബാസ്‍കറ്റുകളായിരിക്കും തയാറാക്കുന്നത്. സ്‍മാര്‍ട്ട് വെബ് സ്റ്റോറിലൂടെ ബാസ്‍കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനും അവ സ്റ്റോറുകളില്‍ നിന്ന് കളക്ട് ചെയ്യാനുമുള്ള സംവിധാനവുമുണ്ട്. സുഖകരമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ സൗജന്യ പാര്‍ക്കിങ്സൗകര്യവും യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്.