ദുബായ് ∙ രക്ത പരിശോധനയിലൂടെത്തന്നെ തലച്ചോറിനേറ്റ ക്ഷതങ്ങൾ 15 മിനിറ്റിൽ കണ്ടുപിടിക്കാനുള്ള സംവിധാനം മൊഹാപ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി.....

ദുബായ് ∙ രക്ത പരിശോധനയിലൂടെത്തന്നെ തലച്ചോറിനേറ്റ ക്ഷതങ്ങൾ 15 മിനിറ്റിൽ കണ്ടുപിടിക്കാനുള്ള സംവിധാനം മൊഹാപ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രക്ത പരിശോധനയിലൂടെത്തന്നെ തലച്ചോറിനേറ്റ ക്ഷതങ്ങൾ 15 മിനിറ്റിൽ കണ്ടുപിടിക്കാനുള്ള സംവിധാനം മൊഹാപ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി. ഈ രീതിയിലുള്ള ലോകത്തെ ആദ്യ എഫ്ഡിഎ അംഗീകൃത പരിശോധനാ രീതിയാണിത്. 95.8% കൃത്യതയുമുണ്ട്.

അതുകൊണ്ടു തന്നെ തലയ്ക്ക് ക്ഷതമേറ്റ ആളെ വേഗം തന്നെ ചികിത്സയ്ക്കു വിധേയനാക്കാനാകും. സാങ്കേതിക ശാസ്ത്ര കമ്പനിയായ അബട്ടുമായി സഹകരിച്ച് മൊഹാപും ഇഎച്ച്എസും (എമിറേറ്റ്സ് ഹെൽത്ത് സർവീസസ്) ചേർന്നാണ് പരിശോധനാ ഉപകരണം പുറത്തിറക്കുന്നത്. കയ്യിൽ പിടിക്കാവുന്ന ചെറു ഉപകരണമായ ഐ-സ്റ്റാറ്റ് ഉപയോഗിച്ചാണ് പരിശോധന. അപ്പോൾത്തന്നെ ഫലം ലഭിക്കും. കയ്യിൽ നിന്നെടുക്കുന്ന കുറച്ചു രക്തം മാത്രം മതി പരിശോധനയ്ക്ക്. ഇതിൽ നിന്ന് പ്ലാസ്മ വേർതിരിച്ചാണ് യന്ത്രം പരിശോധിക്കുന്നത്.

ADVERTISEMENT

തലച്ചോറിന് ക്ഷതമേറ്റാൽ ഉണ്ടാകാവുന്ന ചില പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ നോക്കുന്നത്. ഇവയില്ലെങ്കിൽ തലച്ചോറിന് ക്ഷതമില്ലെന്നും സിടി സ്കാനിന്റെ ആവശ്യമില്ലെന്നും പതിനഞ്ചു മിനിറ്റിനുള്ളിൽ വ്യക്തമാകും. ഫലം പോസിറ്റീവാണെങ്കിൽ തുടർന്ന് കൂടുതൽ വിശദമായ പരിശോധനയ്ക്കു സിടി സ്കാനിങ്ങിന് ശുപാർശ ചെയ്യാനും വേഗം സാധിക്കും.

English Summary: UAE unveils world’s first rapid blood test to detect head injuries.