അത്ലീറ്റ് അബ്ദുല്ല ഹാരൂൺ കാറപകടത്തിൽ മരിച്ചു
Mail This Article
×
ദോഹ∙ ഖത്തറിലെ പ്രമുഖഅത്ലീറ്റ് അബ്ദുല്ല ഹാരൂൺ (24) കാറപകടത്തിൽ മരിച്ചു. 400 മീറ്ററിൽൽ മികവു പുലർത്തിയിരുന്ന ഇദ്ദേഹം 2015 മുതലാണ് അതിവേവഗ താരമെന്ന നിലയിൽ ട്രാക്കിൽ ശ്രദ്ധേയനായത്. ബ്രസീലിലെ റിയോ ഒളിംപികക്സിലും പങ്കെടുത്തിട്ടുണ്ട്.
2016 രാജ്യാന്തര ഇൻഡോർ ചാംപ്യൻഷിപ്, രാജ്യാന്തര അണ്ടർ 20 ചാംപ്യൻഷിപ് എന്നിവയിൽ ജേതാവായി. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 2 സ്വർണവും 2017ലെ 400 മീറ്റർ ലോക ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.
ഹാരൂണിന്റെ വിയോഗം ഖത്തർ കായിക ലോകത്തിന് തീരാനഷ്ടമാണെന്ന് ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ഇസ അൽ ഫാദ്‌ല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.