ADVERTISEMENT

കുവൈത്ത് സിറ്റി∙കുവൈത്ത് രാജ്യാന്തര വിമാനത്താവളം വഴി പ്രതിദിനം എത്തുന്നത് 250 മുതൽ 300 ഷിപ്മെന്റ് വരെ ഭക്ഷ്യവസ്തുക്കൾ. പ്രതിവർഷം 35000 മുതൽ 37000 വരെ ഷിപ്മെന്റ് ആണ് എത്തുന്നതെന്നു ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയിലെ എയർപോർട്ട് ഭക്ഷ്യ ഇറക്കുമതി വിഭാഗം മേധാവി നവാഫ് ഫഹദ് അൽ അസ്മി അറിയിച്ചു.

ഒരു ഷിപ്മെന്റിൽ 500 കിലോഗ്രാം തൊട്ട് 15നും 20നും ഇടയിൽ ടൺ വരെ ഭക്ഷ്യവസ്തുക്കൾ എത്തുന്നുണ്ട്. പഴവർഗങ്ങൾ, മാംസം. മത്സ്യം തുടങ്ങിയവയും അവയിൽ‌പെടും. യാത്രക്കാർ വ്യക്തിഗത ആവശ്യത്തിനാ‍യി കൈവശം കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുമുണ്ട്.

അവയൊക്കെ വാണിജ്യാവശ്യത്തിന് അല്ലെന്നതാണു പൊതുനിഗമനം. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് അധികൃതരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com