മക്ക∙ ഇബ്രാഹീം പ്രവാചകന്റെ ചരിത്ര സ്മരണയിൽ പുണ്യ ഭൂമിയിലെത്തിയ നാഥന്റെ അതിഥികൾ ഇന്ന് (ഞായർ) തമ്പുകളുടെ നഗരമായ മിനയിൽ.

മക്ക∙ ഇബ്രാഹീം പ്രവാചകന്റെ ചരിത്ര സ്മരണയിൽ പുണ്യ ഭൂമിയിലെത്തിയ നാഥന്റെ അതിഥികൾ ഇന്ന് (ഞായർ) തമ്പുകളുടെ നഗരമായ മിനയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഇബ്രാഹീം പ്രവാചകന്റെ ചരിത്ര സ്മരണയിൽ പുണ്യ ഭൂമിയിലെത്തിയ നാഥന്റെ അതിഥികൾ ഇന്ന് (ഞായർ) തമ്പുകളുടെ നഗരമായ മിനയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഇബ്രാഹീം പ്രവാചകന്റെ ചരിത്ര  സ്മരണയിൽ പുണ്യ ഭൂമിയിലെത്തിയ നാഥന്റെ അതിഥികൾ ഇന്ന് (ഞായർ) തമ്പുകളുടെ നഗരമായ മിനയിൽ. മക്കയിലെ  അൽ-തനീം, അൽ-ഷറായ, കോർ ചെക്ക് പോയിന്റ്, അൽ-ഷുമൈസി സുരക്ഷ മേഖല എന്നീ നാലു കൂടിച്ചേരൽ കേന്ദ്രങ്ങളിൽ നിന്നു ബസുകളിലാണു ഹാജിമാർ മിനയിൽ എത്തിയത്. മക്കയിൽ  താമസക്കാരായ  തീർഥാടകർ  എത്തിച്ചേരാവുന്ന  ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളിൽ നിന്ന്  മിനയിലേക്ക് തിരിച്ചു.

 

meccaa
ADVERTISEMENT

'യൗമുത്തർവിയ' എന്നറിയപ്പെടുന്ന (ദുൽഹജ്ജ് 8) ഇന്ന് മുതൽ ഔദ്യോഗികമായി ഹജ് കർമത്തിനു തുടക്കം കുറിക്കുന്നത്. പ്രാർഥനാ വചസുകളോടെ രാത്രി  മിനായിൽ രാപാർത്ത ശേഷം ദുൽഹജ് 9 തിങ്കളാഴ്ച  പ്രഭാത നമസ്കാരത്തോടെ ഹാജിമാർ അറഫയിലേയ്ക്ക് നീങ്ങും. അറഫയിൽ നടക്കുന്ന സംഗമമാണ് ഹജിന്റെ മർമ പ്രധാന കർമം.

 

ADVERTISEMENT

ഈ വർഷം സൗദിക്കകത്ത് നിന്ന് 150 രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 60,000 തീർഥാടകർ എല്ലാവരും അറഫയിൽ സംഗമിക്കും. കഴിഞ്ഞവർഷം 1000 തീർഥാടകർക്കാണ് അവസരം ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിക്ക് തൊട്ട്  മുമ്പുള്ള വർഷം  സൗദിക്ക്പുറത്ത് നിന്ന് 18,38,339 തീർഥാടകർ  സംഗമിച്ച സ്ഥാനത്താണ് ഇപ്രാവശ്യ 60,000 പേർ മാത്രം ഹജിനെത്തിയത്.

 

ADVERTISEMENT

രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരാണ് ഇപ്രാവശ്യത്തെ മുഴുവൻ ഹാജിമാരും. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ചരിത്രത്തിൽ അപൂർവതകളും സവിശേഷതകളും നിറഞ്ഞ ഹജിനാണ് കഴിഞ്ഞ വർഷവും  സാക്ഷ്യം വഹിക്കുന്നത്. ടെന്റുകൾക്ക് പകരം അബ്‌റാജ് മിന എന്നറിയപ്പെടുന്ന മിനാ ടവറുകളിൾ മാത്രമായിരുന്നു  ഹാജിമാർ താമസിച്ചതെങ്കിൽ ഇപ്രാവശ്യം ഭാഗികമായി ടെന്റുകളിലും താമസമുണ്ട്. ഖൈഫ് മസ്ജിദ് തുറക്കില്ല.

 

 41 ഡിഗ്രിയാണ് മിനയിൽ നിലവിലെ താപനില. ആരോഗ്യത്തിനും സുരക്ഷക്കും മുഖ്യപരിഗണന നൽകി സംഘടിപ്പിക്കുന്ന ഹജിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് മക്കയിലും പരിസരത്തും അധികൃതർ ഒരുക്കിയിട്ടുള്ളത്.

 

ഹറം പള്ളിക്ക്  വടക്കുകിഴക്കായി ഏഴ് കിലോമീറ്റർ വിസ്തൃതിയിൽ  മക്കക്കും  മുസ്ദലിഫക്കും  ഇടയിൽ  സ്ഥിതിചെയ്യുന്ന പ്രദേശമാണ് മിന. വടക്കും തെക്കും വശങ്ങളിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു താഴ്വര യാണിത്. ഹജ് സമയത്ത് മാത്രം സജീവമാകുന്ന ഇവിടം മക്കയുടെ ഭാഗത്ത് നിന്ന് ജംറ അൽ-അഖ്ബ മുതലാണ് തുടക്കം. മുസ്ദലിഫയുടെ ഭാഗം  വാദി മുഹസ്സർ വരെ നീണ്ടു നിൽക്കുന്ന മിന 20 ച.കി.മീറ്ററിൽ പരന്നു കിടക്കുന്നു.

English Summary: Hajj pilgrims arrived in the valley of Mina

Show comments