സെൽഫിയെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാം
അബുദാബി∙ മുഖം മനസ്സിന്റെ കണ്ണാടി മാത്രമല്ല, അക്കൗണ്ട് തുറക്കാനുള്ള താക്കോൽ കൂടിയായാലോ.....
അബുദാബി∙ മുഖം മനസ്സിന്റെ കണ്ണാടി മാത്രമല്ല, അക്കൗണ്ട് തുറക്കാനുള്ള താക്കോൽ കൂടിയായാലോ.....
അബുദാബി∙ മുഖം മനസ്സിന്റെ കണ്ണാടി മാത്രമല്ല, അക്കൗണ്ട് തുറക്കാനുള്ള താക്കോൽ കൂടിയായാലോ.....
അബുദാബി∙ മുഖം മനസ്സിന്റെ കണ്ണാടി മാത്രമല്ല, അക്കൗണ്ട് തുറക്കാനുള്ള താക്കോൽ കൂടിയായാലോ. സെൽഫിയിലൂടെ മുഖം സ്കാൻ ചെയ്ത് അക്കൗണ്ട് തുറന്ന് ഇടപാട് നടത്താനുളള സൗകര്യം ഒരുക്കുകയാണ് അബുദാബി ഇസ്‌ലാമിക് ബാങ്ക് (എഡിഐബി). അക്കൗണ്ട് തുറക്കാൻ ബാങ്കിന്റെ ശാഖയിൽ പോകേണ്ടതില്ല. ബാങ്കിന്റെ ആപ്പ് വഴി വിരൽത്തുമ്പിൽ ലഭിക്കും.
രേഖകൾ സ്കാൻ ചെയ്ത ശേഷം സെൽഫിയെടുക്കുന്നതോടെ 5 മിനിറ്റിനകം നടപടി പൂർണം. ബാലൻസ് അറിയാനും ഇടപാട് നടത്താനും മുഖം സ്കാൻ ചെയ്ത് കയറാം. ബാങ്ക് അക്കൗണ്ടിന്റെ രഹസ്യകോഡ് പരസ്യമായോ മറ്റോ ഉണ്ടാകുന്ന തട്ടിപ്പിൽനിന്ന് ഒഴിവാകാം. സുരക്ഷിതവും ലളിതവുമായ ഈ സംവിധാനം യുഎഇയിൽ ആദ്യം. സെൽഫിയെടുത്ത് വീട്ടിലിരുന്ന് ബാങ്ക് അക്കൗണ്ട് തുറക്കാവുന്ന സംവിധാനം ഏർപ്പെടുത്തുന്ന യുഎഇയിലെ ആദ്യ ബാങ്കാണ് അബുദാബി ഇസ്‌ലാമിക് ബാങ്ക്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി. ഇനി സ്വദേശികൾക്കും വിദേശികൾക്കും സെൽഫിയിലൂടെ ഇടപാട് നടത്താം.എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വിരലടയാളം, നേത്രാ അടയാളം എന്നിവയിൽ ഏതെങ്കിലും ഒന്നാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത്. യുഎഇയിൽ വിവിധ സർക്കാർ ഓഫിസുകളിലും വിമാനത്താവളങ്ങളിലും പ്രവേശനത്തിനു ഫേഷ്യൽ സ്കാനർ അടുത്തിടെ സ്ഥാപിച്ചിരുന്നു. മുഖം സ്കാൻ ചെയ്ത് കയറുമ്പോൾ വ്യക്തിഗത വിവരങ്ങളുടെ പരിശോധന ആവശ്യമില്ലെന്ന് അബുദാബി ഇസ്‌ലാമിക് ബാങ്ക് മേധാവി സാമിഹ് അവദല്ല പറഞ്ഞു.
യുഎഇയുടെ ഡിജിറ്റൽവക്കരണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സേവനത്തിനു നവീന പദ്ധതി തിരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിർമിതബുദ്ധി സംവിധാന, സേവന വിഭാഗം മേധാവി ലഫ്.കേണൽ ഡോ. അഹ്മദ് സഈദ് അൽ ഷംസി പറഞ്ഞു. സൈബർ കുറ്റകൃത്യം തടയാനും ഇതുവഴി സാധിക്കും.
റജിസ്ട്രേഷൻ നടപടികൾ
ആപ്പിൽ മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ് വേർഡ്) നൽകുമ്പോൾ എമിറേറ്റ്സ് ഐഡിയുടെ ഇരു വശവും സ്കാൻ ചെയ്യാനുള്ള നിർദേശം ലഭിക്കും. പിന്നീട് പാസ്പോർട്ടിന്റെ ആദ്യ പേജും വീസ പേജും സ്കാൻ ചെയ്യണം. ഉടൻ തന്നെ സെൽഫി സ്ക്രീൻ തെളിയും. യഥാർഥ ആളാണെന്ന് ഉറപ്പുവരുത്താൻ മുഖം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാൻ ആവശ്യപ്പെടും.
പിന്നീട് സെൽഫി ക്ലിക്. ഈ ദൃശ്യം എമിറേറ്റ്സ് ഐഡി റജിസ്ട്രേഷൻ സമയത്തെ ദൃശ്യവുമായി നിർമിത ബുദ്ധി ഒത്തുനോക്കുന്നത് നിമിഷങ്ങൾക്കകം. ജോലിക്കാരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റുകൂടി തെളിവായി അപ് ലോഡ് ചെയ്യണം. ഏറ്റവും അടുത്തുള്ള ശാഖയിൽ പോയി നിയമാവലയിൽ ഒപ്പിടാം. റജിസ്ട്രേഷൻ വിജയകരമായാൽ വീണ്ടും ഒടിപി അയച്ച് ഉറപ്പുവരുത്തും.
English Summary: Now open a bank account with a selfie.