ക്ലൗഡ് സീഡിങ്: പുതിയ പരീക്ഷണങ്ങൾ വൻ വിജയം; പെയ്തിറങ്ങി മഴമേഘ വിപ്ലവം
ദുബായ് ∙ മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും......
ദുബായ് ∙ മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും......
ദുബായ് ∙ മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും......
ദുബായ് ∙ മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും. ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമാക്കിയാണ് മഴമേഘ വിപ്ലവം.
കാലംതെറ്റി പെയ്ത പെരുമഴ സമ്മാനിച്ചത് ജലസമൃദ്ധി. വടക്കൻ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്. വരുംദിവസങ്ങളിലും മഴപെയ്യിക്കാൻ ശ്രമം തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. അതേസമയം, ദുബായിലും അബുദാബിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ മേഘങ്ങൾ കണ്ടെത്തി ക്ലൗഡ് സീഡിങ് നടത്തുന്ന ഘട്ടത്തിലെത്തിയതോടെ ഈ രംഗത്ത് ഒന്നാം നിരയിലാണ് യുഎഇ.
സാധാരണ മഴമേഘത്തിൽ നിന്ന് 40 മുതൽ 50% വരെ മഴ ലഭിക്കാമെങ്കിൽ ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതൽ 30% വരെ വർധിപ്പിക്കാം. മേഘങ്ങൾക്കു സ്വാഭാവികമായി നൽകാനാവുന്ന മഴയുടെ അളവ് കൂട്ടാൻ ക്ലൗഡ് സീഡിങ് വഴി കഴിയും. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചിലമേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം.
മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിച്ചതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ജലസംഭരണികൾ നിർമിച്ചിരുന്നു. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് വലിയതോതിൽ ഉയരുകയും ചെയ്തു. കൃത്രിമ മഴ പദ്ധതിയിൽ യുഎഇയുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്. മഴലഭ്യത കുറഞ്ഞ മേഖലകളിൽ ഇതുവഴി വൻ മാറ്റമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പദ്ധതി വൻ വിജയമായിരുന്നു.
മഴമേഘങ്ങളെ കണ്ടെത്തും, വീഴ്ത്തും
മഴമേഘങ്ങൾ കണ്ടെത്താൻ പ്രത്യേക റഡാറുകൾ ( വെതർ സർവെയ്‌ലൻസ് റഡാർ-ഡബ്ല്യുഎസ്ആർ) ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ മർദമടക്കമുള്ള നേരിയ വ്യതിയാനങ്ങൾ പോലും ഇവ കണ്ടെത്തും. തുടർന്നു ക്ലൗഡ് സീഡിങ്ങിനുള്ള രാസമിശ്രിതവുമായി വിമാനങ്ങളോ ഡ്രോണുകളോ കുതിക്കുന്നു.
വലുപ്പമുള്ള മഴത്തുള്ളികൾ രൂപപ്പെട്ടാൽ മാത്രമാണ് ക്ലൗഡ് സീഡിങ് വിജയിക്കുക. മരുഭൂമിയിലെ അന്തരീക്ഷത്തിന്റെ പ്രത്യേകത മൂലം നേർത്ത തുള്ളികൾ ഭൂമിയിലെത്തും മുൻപേ ബാഷ്പീകരിച്ചു പോകാൻ സാധ്യതയേറെയാണ്. സ്വാഭാവിക മഴയിലും ഇങ്ങനെ സംഭവിക്കാം. ഈ വെല്ലുവിളി മറികടക്കാൻ പുതിയ സാങ്കേതികവിദ്യ സഹായകമാണ്.
പുതിയ സാങ്കേതിക വിദ്യയിൽ ഓരോ മേഘശകലത്തിന്റെയും പ്രത്യേകതകൾ അറിയാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇന്നുണ്ട്. മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ യോജിച്ച മിശ്രിതമാണ് മേഘങ്ങളിൽ വിതറുക. വൈദ്യുത തരംഗങ്ങൾ കടത്തിവിട്ട് രാസപ്രക്രിയ വേഗത്തിലാക്കുന്നതിലും യുഎഇ വിജയിച്ചു.
English Summary: Cloud seeding in UAE.