ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിച്ചു; ഒളിംപ്യൻ മാനുവലിന് സർപ്രൈസ് ഒരുക്കി ഷംഷീർ വയലിൽ
ദുബായ് / കൊച്ചി ∙ 49 വര്‍ഷത്തെ ഇടവേള അവര്‍ക്ക് ഇടയില്‍ ഇല്ലാതായി. തനിക്ക് മുന്നേ ഈ കളിയെ നെഞ്ചേറ്റിയ മാനുവല്‍ ഫ്രെഡറിക്കിലൂടെ രാജ്യത്തിന്റെ പ്രൗഢോജ്വല ഹോക്കി കാലം പി.ആര്‍.ശ്രീജേഷ് നേരില്‍ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ രാജ്യം കിരീടമണിഞ്ഞപ്പോള്‍ വിജയശിൽപിയായ പി.ആര്‍. ശ്രീജേഷിനെ കണ്ടതും
ദുബായ് / കൊച്ചി ∙ 49 വര്‍ഷത്തെ ഇടവേള അവര്‍ക്ക് ഇടയില്‍ ഇല്ലാതായി. തനിക്ക് മുന്നേ ഈ കളിയെ നെഞ്ചേറ്റിയ മാനുവല്‍ ഫ്രെഡറിക്കിലൂടെ രാജ്യത്തിന്റെ പ്രൗഢോജ്വല ഹോക്കി കാലം പി.ആര്‍.ശ്രീജേഷ് നേരില്‍ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ രാജ്യം കിരീടമണിഞ്ഞപ്പോള്‍ വിജയശിൽപിയായ പി.ആര്‍. ശ്രീജേഷിനെ കണ്ടതും
ദുബായ് / കൊച്ചി ∙ 49 വര്‍ഷത്തെ ഇടവേള അവര്‍ക്ക് ഇടയില്‍ ഇല്ലാതായി. തനിക്ക് മുന്നേ ഈ കളിയെ നെഞ്ചേറ്റിയ മാനുവല്‍ ഫ്രെഡറിക്കിലൂടെ രാജ്യത്തിന്റെ പ്രൗഢോജ്വല ഹോക്കി കാലം പി.ആര്‍.ശ്രീജേഷ് നേരില്‍ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ രാജ്യം കിരീടമണിഞ്ഞപ്പോള്‍ വിജയശിൽപിയായ പി.ആര്‍. ശ്രീജേഷിനെ കണ്ടതും
ദുബായ് / കൊച്ചി ∙ 49 വര്‍ഷത്തെ ഇടവേള അവര്‍ക്ക് ഇടയില്‍ ഇല്ലാതായി. തനിക്ക് മുന്നേ ഈ കളിയെ നെഞ്ചേറ്റിയ മാനുവല്‍ ഫ്രെഡറിക്കിലൂടെ രാജ്യത്തിന്റെ പ്രൗഢോജ്വല ഹോക്കി കാലം പി.ആര്‍.ശ്രീജേഷ് നേരില്‍ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ രാജ്യം കിരീടമണിഞ്ഞപ്പോള്‍ വിജയശിൽപിയായ പി.ആര്‍. ശ്രീജേഷിനെ കണ്ടതും മ്യൂണിക്കില്‍ നിന്ന് വെങ്കല മെഡലുമായെത്തിയ ആ 25 കാരനെ മാനുവല്‍ ഫ്രെഡറിക്കും ഓര്‍ത്തു. അര്‍ഹിച്ച അംഗീകാരങ്ങള്‍ പോലും ലഭിക്കാതിരുന്ന ആ കാലത്ത് നിന്ന് ഒളിംപിക് മെഡല്‍ജേതാവിനെ വീരോചിതം ഹൃദയത്തോട് ചേര്‍ക്കുന്നതിലേയ്ക്ക് മലയാളക്കര മാറിയിരിക്കുന്നു. യുഎഇ അസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം പി.ആര്‍. ശ്രീജേഷിന് നല്‍കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിംപിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത്.
ഇന്ത്യൻ ഹോക്കിക്ക് സ്വർണ്ണത്തിളക്കമുള്ള വെങ്കലവുമായി ടോക്കിയോയിൽ നിന്നെത്തിയ ശ്രീജേഷിന് ഒരു കോടി രൂപ മാനുവല്‍ ഫ്രെഡറിക്ക് സമ്മാനിച്ചു. നിറചിരിയോടെ ആദരവേറ്റുവാങ്ങിയ ശ്രീജേഷ് തന്റെ സ്വപ്നങ്ങൾക്ക് അടിത്തറപാകിയ ഹോക്കിയിലെ മുൻതലമുറ ജേതാവിനായി കാത്തുവച്ച അപ്രതീക്ഷിത സമ്മാനം അപ്പോൾ വെളിപ്പെടുത്തിയില്ല. നാലു പതിറ്റാണ്ടുമുമ്പ് ലഭിക്കാതെപോയ സ്നേഹോപഹാരങ്ങൾക്ക് കടം വീട്ടുന്ന സർപ്രൈസ് എന്താണെന്ന് മറുപടി പ്രസംഗത്തിലാണ് ശ്രീജേഷ് പ്രഖ്യാപിച്ചത്. ബംഗ്ലുരുവിൽ നിന്ന് തന്നെ ആദരിക്കാനെത്തിയ ഫ്രെഡറിക്കിന് ഡോ. ഷംഷീർ വയലിലിന്റെ സ്നേഹോപഹാരമായി 10 ലക്ഷം രൂപ! അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശ്രീജേഷിനെ ചേർത്തുപിടിച്ച് മാനുവല്‍ ഫ്രെഡറിക്ക് നന്ദി പറഞ്ഞു.
കേരളത്തിലേയ്ക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തുന്നത് 1972 ലാണ്. ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനിലൂടെ. 49 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മെഡല്‍ മലയാളക്കരയിലെത്തുന്നത് ഹോക്കിയിലൂടെ തന്നെ. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി ഉറച്ചു നിന്ന് പൊരുതിയ പി.ആര്‍. ശ്രീജേഷ് രാജ്യത്തിനാകെ അഭിമാനമായ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇത്രയും വലിയതുക പാരിതോഷികം നല്‍കിയ ഡോ.ഷംഷീര്‍ വയലിന് ശ്രീജേഷ് നന്ദി പറഞ്ഞു. ഒരു കോടി രൂപ സമ്മാനമായി നൽകുന്നുവെന്ന് കേട്ടപ്പോൾ ആദ്യം ആരെങ്കിലും പറ്റിക്കുന്നതാവാമെന്നാണ് കരുതിയത്. കാരണം അത്രയ്ക്ക് അവിശ്വസനീയമായിരുന്നു അത്.
ഡോ. ഷംഷീറിന്റെ കോളിന് ശേഷം ഉടൻ അച്ഛനെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. അദ്ദേഹവും അത്ഭുതപ്പെട്ടു. ഒരു സഹോദരനുള്ള ചെറിയ സമ്മാനമെന്നാണ് ഡോ. ഷംഷീർ എന്നോട് പറഞ്ഞത്. പക്ഷേ, അതെനിക്ക് വലിയ തുകയാണ്, സമ്മാനമാണ്. കായിക താരങ്ങൾക്ക് അവരുടെ പിന്നീടുള്ള ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണ് കൈവരുന്നത്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാർ മന്ത്രിസഭ കൂടിയ ശേഷം പാരിതോഷികം പ്രഖ്യാപിക്കുന്നതാണ് രീതി. അതിനിടയിൽ പലരും ചോദിച്ചിരുന്നു പാരിതോഷികം ലഭിച്ചോ എന്ന്. ആ സമയത്താണ് ഡോ. ഷംഷീറിന്റെ പ്രഖ്യാപനം വരുന്നത്. കായിക മേഖലയോടുള്ള നിസ്വാര്‍ത്ഥമായ താത്പര്യമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. മാനുവല്‍ ഫ്രെഡറിക്കിനെ ഈ വേദിയിലെത്തിക്കാനും ആദ്ദേഹത്തെക്കൂടി ആദരിക്കാനുമുള്ള തീരുമാനം വിലമതിക്കാനാവാത്തതാണ്. കായികമേഖലയുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്ന് ശ്രീജേഷ് പറഞ്ഞു.
അപ്രതീക്ഷിതമായി തനിക്ക് പ്രഖ്യാപിച്ച ധനഹായം വികാരവായ്‌പ്പോടെയാണ് മാനുവല്‍ ഫ്രെഡറിക്ക് ഏറ്റുവാങ്ങിയത്. കായികതാരങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഡോ. ഷംഷീര്‍ വയലിലിനെപ്പോലുള്ളവർ മുന്നോട്ട് വരുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകതയെന്നും. കായിക കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ആഘോഷവേളയില്‍ തന്നെയും ഓര്‍ക്കുകയും പങ്കാളിയാക്കുകയും ചെയ്തതിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ശ്രീജേഷാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രകടനത്തിലൂടെ 2024 ഒളിംപിക്സിൽ ഇന്ത്യയിലേക്ക് സ്വർണം എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടീമിന്റെ പ്രകടനത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും മെച്ചപ്പെടുത്താനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഹോക്കി തത്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്നേഹസമ്മാനമെന്ന് ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നേട്ടങ്ങൾക്ക് അടിത്തറപാകിയത് മുൻ തലമുറയുടെ കഠിനാദ്ധ്വാനവും നേട്ടങ്ങളും കൂടിയാണ്. ഹോക്കിക്ക് കൈവന്നിരിക്കുന്ന ഉണർവിലൂടെയും പുത്തൻ പ്രചോദനത്തിലൂടെയും നേട്ടങ്ങളുടെ തുടർച്ചയുണ്ടാവട്ടെ. കേരളത്തിന്റ കായിക ഭാവിക്കായി ഇനിയും സാധ്യമായ പിന്തുണ നല്‍കും. ഈ പ്രവര്‍ത്തനങ്ങളില്‍ ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും അടക്കമുള്ളവര്‍ മുന്നണിയില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിപിഎസ് ഹെൽത്ത്കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ-സി.എസ്ആർ മേധാവി രാജീവ് മാങ്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.