അബുദാബി ∙ അബുദാബി ശക്തി അവാർഡ് 2021ലേയ്ക്ക് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബി ശക്തി അവാർഡ് 2021ലേയ്ക്ക് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മന:ശാസ്ത്രം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് അവാർഡ്. സാഹിത്യ നിരൂപണ കൃതികൾ ശക്തി തായാട്ട് അവാർഡും ഇതര സാഹിത്യവിഭാഗം കൃതികൾക്ക് (ആത്മകഥ, ജീവ ചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകുന്നു.

മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് 1987 ൽ രൂപം നൽകിയതാണ് അബുദാബി ശക്തി തായാട്ട് അവാർഡ്. സാഹിത്യ വിമർശകനും, വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനി വാരികയുടെ പത്രാധിപരും ആയിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ൽ രൂപം നൽകിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാർഡ്, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്കാരിക നായകനുമായ പ്രഫ. എരുമേലി പരമേശ്വരന് പിള്ളയുടെ സ്മരണക്കായി 2014ൽ ഏർപ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി - എരുമേലി അവാർ‍ഡ്, അബുദാബി ശക്തി അവാര്ഡ് കമ്മിറ്റി രൂപീകരിച്ചതു മുതൽ അതിന്റെ ചെയര്മാനായി പ്രവര്ത്തിച്ച മുൻ സാംസ്കാരിക മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്കാരം എന്നീ അവാർഡുകൾ അനുബന്ധമായി നൽകി വരുന്നു. 

ADVERTISEMENT

2016 മുതൽ 2020 വരെ (കഴിഞ്ഞ അഞ്ചുവർഷം) ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ അവാർഡിന് പരിഗണിക്കുന്നതല്ല. അവാർഡുകൾക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പികൾ വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജംഗ്‌ഷൻ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ  സെപ്തംബർ 10 നകം അയക്കേണ്ടതാണെന്ന്‌ അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ, കൺവീനർ എ. കെ. മൂസ എന്നിവർ അറിയിച്ചു.