ദോഹ∙ഖത്തറിൽ മത്സ്യം ഉപയോഗത്തിൽ മുൻപിൽ ബ്ലൂ-കോളർ തൊഴിലാളികൾ. ഖത്തറിലെ മീൻ ഉപഭോഗം സംബന്ധിച്ച് ഖത്തർ സർവകലാശാലയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സെസ്‌റി) റിസർച്ച് അസോസിയേറ്റ് ഡോ.സന അബുസിൻ നടത്തിയ പഠനത്തിലാണ് ഖത്തറിൽ മീൻ ഉപയോഗിക്കുന്നതിൽ മുൻപിൽ ബ്ലൂ-കോളർ തൊഴിലാളികൾ ആണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഖത്തറിൽ മത്സ്യം ഉപയോഗത്തിൽ മുൻപിൽ ബ്ലൂ-കോളർ തൊഴിലാളികൾ.  ഖത്തറിലെ മീൻ ഉപഭോഗം സംബന്ധിച്ച് ഖത്തർ സർവകലാശാലയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സെസ്‌റി) റിസർച്ച് അസോസിയേറ്റ് ഡോ.സന അബുസിൻ നടത്തിയ പഠനത്തിലാണ് ഖത്തറിൽ മീൻ ഉപയോഗിക്കുന്നതിൽ മുൻപിൽ ബ്ലൂ-കോളർ തൊഴിലാളികൾ ആണെന്ന് കണ്ടെത്തിയത്. 

രാജ്യത്ത് താമസിക്കുന്ന സ്വദേശി പൗരന്മാർ, വൈറ്റ്-കോളർ പ്രവാസികൾ, ബ്ലു കോളർ തൊഴിലാളികൾ എന്നിവർക്കിടയിലാണ് പഠനം നടത്തിയത്. സ്വദേശികളെയും വൈറ്റ്-കോളർ പ്രവാസികളെയും അപേക്ഷിച്ച് പ്രതിമാസം ഏറ്റവും കൂടുതൽ  മീൻ ഉപയോഗിക്കുന്നത് ബ്ലൂ-കോളർ തൊഴിലാളികളാണ്. ഖത്തറിലെ മീൻ ഉപഭോഗ നിരക്ക് 90 ശതമാനമാണ്. കഴിഞ്ഞ വർഷം മീൻ ഉൽപാദനത്തിൽ രാജ്യം 74 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചതായും വാർഷിക ഉപഭോഗം ആളോഹരി 22.3 കിലോയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ഇഷ്ടം ഇറക്കുമതി ചെയ്യുന്നവയോട് 

സ്വദേശികളും വൈറ്റ്-കോളർ പ്രവാസികളും തദ്ദേശീയ മത്സ്യം കഴിക്കാനാണ് കൂടുതലും താൽപര്യപ്പെടുന്നതെങ്കിൽ ബ്ലൂ-കോളർ തൊഴിലാളികൾക്ക് ഇറക്കുമതി ചെയ്യുന്ന മീനുകളോടാണ് പ്രിയം. ഇറക്കുമതി ചെയ്യുന്ന മീനുകളിലെ വിലക്കുറവും സ്വദേശങ്ങളിൽ നിന്നുള്ള മീനുകളുടെ ലഭ്യതയുമാണ് ഇതിനു കാരണമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. വൈറ്റ്, ബ്ലൂ-കോളർ വിഭാഗങ്ങൾക്ക് ഫിലോപ്പിയ, സാൽമൺ മീനുകൾ കഴിക്കാനാണ് താൽപര്യം. സ്വദേശങ്ങളിൽ നിന്ന് എത്തുന്ന മീനുകൾ ആയതിനാലാണ് ഇവയോട് താൽപര്യം കൂടാൻ കാരണം. 

ADVERTISEMENT

സ്വദേശി പൗരന്മാർക്ക് പ്രധാനമായും തദ്ദേശീയ ഇനങ്ങളായ ഹമൂർ, സാഫി, കനാദ്, ഷേരി എന്നിവയോടാണ് ഇഷ്ടം. മതപരമായ കാരണങ്ങളാൽ മീൻ ഉപയോഗിക്കാത്തവരും കൂടുതലാണ്. മീൻ കഴിക്കുന്നതിലെ പ്രതികൂല ഘടകങ്ങൾ, മീൻ മണം, മീൻ കഴിക്കുന്നതിൽ അലർജി, വെജിറ്റേറിയൻ ഭക്ഷണത്തോടു മാത്രം താൽപര്യം തുടങ്ങി വിവിധ ഘടകങ്ങൾ മീൻ കഴിക്കാത്തതിന്റെ കാരണങ്ങളിൽ ചിലതാണ്.

English Summary : Blue-collar workers reported to consume more fish compared to Qataris