മസ്‌കത്ത് ∙ ഷഹീന്‍ ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒരു സ്വദേശി പൗരന്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണം നാലായി. ഇന്നലെ കുട്ടിയടക്കം 3 പേർ മരിച്ചിരുന്നു. വൻനാശനഷ്ടമുണ്ടായതിനൊപ്പം പല മേഖലകളും ഒറ്റപ്പെട്ടു. ആമിറാത്ത് വിലായത്തിൽ വെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഷഹീന്‍ ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒരു സ്വദേശി പൗരന്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണം നാലായി. ഇന്നലെ കുട്ടിയടക്കം 3 പേർ മരിച്ചിരുന്നു. വൻനാശനഷ്ടമുണ്ടായതിനൊപ്പം പല മേഖലകളും ഒറ്റപ്പെട്ടു. ആമിറാത്ത് വിലായത്തിൽ വെള്ളപ്പാച്ചിലിലാണു കുട്ടി മരിച്ചത്. റുസൈൽ വ്യവസായ മേഖലയിൽ കെട്ടിടം തകർന്നാണ് 2 തൊഴിലാളികളുടെ മരണം. പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ന് ഒരു ഒമാന്‍ സ്വദേശിയെ കൂടി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഒമാന്‍ ടിവിയാണ് റിപ്പോര്‍ട്ടു ചെയ്തത്.

വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു. മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിലാണ് ഞായറാഴ്ച രാത്രിയോടെ ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു ഷഹീന്‍ വീശിയത്. പ്രദേശത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായി. സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പടെ കനത്ത മഴയാണ് ലഭിച്ചത്. നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.

ADVERTISEMENT

സുവൈഖിലടക്കം വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. അടച്ചിട്ട റോഡുകള്‍ തുറന്നിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ പ്രവേശനം നിരോധിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ. അൽ നഹ്ദ ആശുപത്രിയിലെ രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി.വാദികൾ കരകവിയുകയും പർവതമേഖലകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. മലനിരകളിൽ നിന്നു മണ്ണും പാറകളും റോഡുകളിലേക്കു വീണു.

ADVERTISEMENT

143 ഇടങ്ങളിലാണ് സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഒരുക്കിയത്. 53 കേന്ദ്രങ്ങളിലായി 3019 പേരാണ് ഷെല്‍ട്ടറുകളില്‍ കഴിയുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ സാഹചര്യങ്ങള്‍ അന്വേഷിച്ച് അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

മസ്കത്ത് വിമാന സർവീസ് നിർത്തിവച്ചു

ADVERTISEMENT

മസ്കത്ത് ∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങൾക്കും ഇതു ബാധകമാണ്.

കൊച്ചി-മസ്കത്ത് വിമാനം സലാലയിൽ ഇറക്കി. യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സാഹചര്യങ്ങൾ അനുകൂലമായ ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.