ആരോഗ്യ ട്രാക്കിൽ ആവേശക്കുതിപ്പ്: ഷെയ്ഖ് സായിദ് റോഡ് നിറഞ്ഞ് കൂട്ടയോട്ടക്കാർ, സമാപനം
ഫിറ്റ്നസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഉജ്ജ്വല സമാപനം. ലക്ഷങ്ങളാണ് ഇത്തവണ ചാലഞ്ചിൽ പങ്കെടുത്തത്. പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡ് നിറഞ്ഞു കവിഞ്ഞ് ജനം ഒഴുകി. ഫിറ്റ്നസ് ചാലഞ്ചിന് നേതൃത്വം നൽകിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളുടെ കൂടെ ഓടി.

ദുബായ് ∙ ഫിറ്റ്നസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഉജ്ജ്വല സമാപനം. ലക്ഷങ്ങളാണ് ഇത്തവണ ചാലഞ്ചിൽ പങ്കെടുത്തത്. പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡ് നിറഞ്ഞു കവിഞ്ഞ് ജനം ഒഴുകി. ഫിറ്റ്നസ് ചാലഞ്ചിന് നേതൃത്വം നൽകിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളുടെ കൂടെ ഓടി.
ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള കൂട്ടയോട്ടത്തിൽ വനിതകളും കുട്ടികളുമടക്കമുള്ളവർ പങ്കെടുത്തു. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഷെയ്ഖ് ഹംദാൻ ദുബായ് റണ്ണിൽ എത്തിയതിന്റെ വിഡിയോ പോസ്റ്റ് ചെയ്തു.
ദുബായ് റൺ സമയം വാഹനങ്ങൾ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് വഴിതിരിച്ചു വിട്ടിരുന്നു. ചാലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡിലേക്ക് എത്താൻ ദുബായ് മെട്രോ ഇന്നലെ പുലർച്ചെ 3.30ന് തന്നെ സർവീസ് തുടങ്ങി.
30 ദിവസം അരമണിക്കൂർ വീതം വീടിനു പുറത്ത് വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച്. ഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് നടത്തിയത്. വിവിധ സംഘടനകളും ചാലഞ്ചിനെത്തി.
ചാലഞ്ചിന്റെ ഭാഗമായി മൂന്ന് സൗജന്യ ഫിറ്റ്നസ് വില്ലേജുകളും തുറന്നിരുന്നു. കൈറ്റ് ബീച്ച്, എക്സ്പോ 2020, മുഷ്റിഫ് പാർക്ക് എന്നിവിടങ്ങളിലാണ് വിവിധ പരിപാടികളോടെ വില്ലേജ് തുറന്നത്. 14 ഫിറ്റ്നസ് ഹബ്ബുകളും ആരംഭിച്ചിരുന്നു.
ഇതിനു പുറമേ നേരിട്ടും ഓൺലൈനായും 5000 ഫിറ്റ്നസ് ക്ലാസുകളും നടത്തി. 4 വർഷം കൊണ്ട് ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി അധികൃതർ അറിയിച്ചു.ചാലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്ണിന് കഴിഞ്ഞ വർഷം ഒരു ലക്ഷം പേരാണ് പങ്കെടുത്തത്.
English Summary :Thousands participated in grand finale of Dubai Fitness Challenge