അബുദാബി∙ മരുഭൂമിയിലെ യുഗപുരുഷനാണ് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. 1918ൽ അബുദാബിയിലെ ഖസർ അൽ ഹൊസനിൽ ജനിച്ചു. അന്നത്തെ അബുദാബി ഭരണാധികാരി (1922–1926) ഷെയ്ഖ് സുൽത്താൻ ബിൻ സായിദിന്റെ നാലു ആൺമക്കളിൽ ഇളയവനായി ജനിച്ച ഷെയ്ഖ് സായിദിന് മുത്തച്ഛന്റെ പേരാണ് നൽകിയത്. സ്വദേശികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മരുഭൂമിയിലെ യുഗപുരുഷനാണ് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. 1918ൽ അബുദാബിയിലെ ഖസർ അൽ ഹൊസനിൽ ജനിച്ചു. അന്നത്തെ അബുദാബി ഭരണാധികാരി (1922–1926) ഷെയ്ഖ് സുൽത്താൻ ബിൻ സായിദിന്റെ നാലു ആൺമക്കളിൽ ഇളയവനായി ജനിച്ച ഷെയ്ഖ് സായിദിന് മുത്തച്ഛന്റെ പേരാണ് നൽകിയത്. 

സ്വദേശികളുടെ ഇഷ്ടവിനോദങ്ങളായ ഒട്ടകം, കുതിര സവാരി, ഫാൽകനറി, അമ്പെയ്ത്ത് എന്നിവയിൽ വൈദഗ്ധ്യം നേടിയ ഷെയ്ഖ് സായിദ് കുട്ടിക്കാലത്തുതന്നെ എന്തിനോടും ശക്തമായ അഭിനിവേശം കാട്ടി. അൽഐനിലെ കുട്ടിക്കാലമാണ് അദ്ദേഹത്തിന്റെ സ്വഭാവരൂപീകരണത്തെ സ്വാധീനിച്ചത്. ചെറുപ്പത്തിൽതന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

ADVERTISEMENT

1946ൽ ഷെയ്ഖ് സായിദ് ഭരണാധികാരിയുടെ കിഴക്കൻ മേഖലാ പ്രതിനിധിയായി നിയമിതനായി. 20 വർഷക്കാലം (1966 വരെ) ജനങ്ങളുമായി ചേർന്നുനിന്ന് പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിനുള്ള പ്രത്യേക പാടവം ജനപ്രിയ നേതാവാക്കി. ആർക്കും എപ്പോഴും കയറിവന്ന് അഭിപ്രായം രേഖപ്പെടുത്താവുന്ന തുറന്ന മജ്‌ലിസ് (സ്വീകരണമുറി) ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കി. ഭരണവൈദഗ്ധ്യമാണ് തുടർന്നുള്ള പദവികളിലേക്ക് അദ്ദേഹത്തെ നയിച്ചത്. 

1950കളുടെ അവസാനത്തിൽ എണ്ണ കണ്ടെത്തുകയും 1962ൽ എണ്ണ കയറ്റുമതി തുടങ്ങുകയും ചെയ്തതോടെ അബുദാബി വികസന കുതിപ്പ് തുടങ്ങി. 1966 ഓഗസ്റ്റ് 6ന് അബുദാബിയുടെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് സായിദിനെ തിരഞ്ഞെടുത്തു. ചരിത്രത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചതും അതോടെയാണ്. 

ADVERTISEMENT

ഐക്യത്തിന്റെ ശക്തി ബോധ്യപ്പെടുത്തി വിവിധ നാട്ടുരാജ്യങ്ങളെ യുഎഇയ്ക്കു കീഴിൽ ഒന്നിപ്പിച്ച ഷെയ്ഖ് സായിദിനെ തന്നെ 1971 ഡിസംബർ രണ്ടിന് പ്രഥമ പ്രസിഡന്റായി രാജ്യം തിരഞ്ഞെടുത്തു. ആധുനിക വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു പാർപ്പിടം, നഗരവികസനം തുടങ്ങിയ വലിയ പരിഷ്കാരങ്ങൾ ഷെയ്ഖ് സായിദ് നടപ്പാക്കി. വിവിധ മന്ത്രാലയങ്ങൾ രൂപീകരിച്ച് വികസന പദ്ധതി നടപ്പാക്കാൻ പൂർണ പിന്തുണ നൽകി. 2004 വരെ യുഎഇയുടെ പ്രസിഡന്റ് പദവി അലങ്കരിച്ച് രാജ്യത്തെ ലോകത്തിന്റെ മുൻനിരയിലേക്കു നയിച്ചു. 

ഷെയ്ഖ് സായിദ് വർഷങ്ങൾക്ക് മുൻപ് കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ ദൗത്യം. പിന്നീട് ചൊവ്വാ ദൗത്യമായ അൽഅമൽ (ഹോപ് പ്രോബ്) വിജയകരമാക്കിയതുംഅറബ് മേഖലയിൽ ആദ്യ ആണവോർജ ശക്തിയായി വളരാനും ഊർജമേകിയതും ഷെയ്ഖ് സായിദിന്റെ വിശാല കാഴ്ചപ്പാടാണ്.

ADVERTISEMENT

പട്ടിണിയാണ് ഏറ്റവും വലിയ ദുരന്തമെന്നു മനസിലാക്കിയ അദ്ദേഹം ശാസ്ത്രീയ വികസന പദ്ധതികളാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിഭവശേഷി ചൂഷണം ചെയ്യാതെ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തി പ്രാവർത്തികമാക്കി. വിദ്യാലയങ്ങൾ, ആശുപത്രികൾ, തുറമുഖം, വിമാനത്താവളം, പാർപ്പിടമേഖലകൾ തുടങ്ങിയവ അതിവേഗം യാഥാർഥ്യമായി. 

ത്യാഗമനോഭാവവും കഠിനാധ്വാനവുമാണ് മുന്നേറ്റത്തിനുള്ള ഊർജമെന്ന് അദ്ദേഹം പഠിപ്പിച്ചു. സമത്വവും സ്വാതന്ത്ര്യവും സാധ്യതകളുമുള്ള രാജ്യമെന്ന ഖ്യാതി നേടിയതോടെ വിദേശ നിക്ഷേപകരുടെയും തൊഴിലന്വേഷകരുടെയും പ്രവാഹമായി. ആശുപത്രികൾ, നിർമാണ മേഖലകൾ എന്നിവയിലടക്കം യുഎഇ കൈവരിച്ച നേട്ടങ്ങൾ ഇന്ത്യക്കാർക്കും സൗഭാഗ്യം സമ്മാനിച്ചു. 

നഴ്സുമാർക്കും അധ്യാപകർക്കും സാങ്കേതിക വിദഗ്ധർക്കും ഒട്ടേറെ തൊഴിലവസരങ്ങൾ യുഎഇയിൽ തുറന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതു വൻ മാറ്റത്തിനു വഴിയൊരുക്കിയത് ചരിത്രം. ഇന്ന്  ആഗോള കേന്ദ്രമായി യുഎഇ വളർന്നതിനു പിന്നിൽ ഷെയ്ഖ് സായിദിൻറെ ദീർഘവീക്ഷണമാണ്.  ആ യുഗപുരുഷൻ വിടവാങ്ങിയിട്ട് 18 വർഷം പൂർത്തിയായി. മൺമറഞ്ഞാലും ആ പ്രതിഭയുടെ തിളക്കംകൊണ്ടാണ് ജനമനസ്സിൽ അദ്ദേഹം ഇന്നും മായാതെ നിൽക്കുന്നത്.