പ്രണയ നൈരാശ്യം: ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു
ഷാർജ∙ താമസയിടത്തു തൊഴിലാളി തൂങ്ങി മരിച്ചതു പ്രണയ നൈരാശ്യം മൂലമെന്നു ഷാർജ പൊലീസ്. ജീവിതം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചായിരുന്നു ഏഷ്യക്കാരനായ യുവാവിന്റെ ദാരുണ അന്ത്യം. ഒരു വർഷമായി പ്രണയിനിയുമായി ടെലഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്തതാണ് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക്

ഷാർജ∙ താമസയിടത്തു തൊഴിലാളി തൂങ്ങി മരിച്ചതു പ്രണയ നൈരാശ്യം മൂലമെന്നു ഷാർജ പൊലീസ്. ജീവിതം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചായിരുന്നു ഏഷ്യക്കാരനായ യുവാവിന്റെ ദാരുണ അന്ത്യം.
ഒരു വർഷമായി പ്രണയിനിയുമായി ടെലഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്തതാണ് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. മരണത്തിൽ മറ്റു കാരണമൊന്നും കണ്ടെത്തിയിട്ടില്ല. ഷാർജ വ്യവസായ മേഖലയിലെ താമസയിടത്ത് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് 22 വയസ്സുള്ള ഇയാൾ ടിക് ടോക്കിലൂടെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രണയിനിയുമായി സൗഹൃദം പുനഃരാരംഭിക്കാനാകാത്തത് ഇയാളെ മാനസികമായി തളർത്തി. ഇതുമായി ബന്ധപ്പെട്ടു പത്തിലധികം വിഡിയോ യുവാവ് പോസ്റ്റ് ചെയ്തതായും പൊലീസ് വെളിപ്പെടുത്തി. നാട്ടിലുള്ള കാമുകിയുമായി ഏറെ കാലമായി ഫോൺ ബന്ധമില്ലാതെ കഴിയുന്ന ദുഃഖം പ്രകടിപ്പിക്കുന്നതായിരുന്നു വിഡിയോകൾ. ആത്മഹത്യ സംബന്ധിച്ച് വിവരം കിട്ടിയതനുസരിച്ചു പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്നവരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത പോലീസ് ആത്മഹത്യക്ക് മറ്റു കാരണങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.