ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യുഎഇയിലെത്തി
ദുബായ്∙ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യുഎഇയിലെത്തി. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രിയെ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു...

ദുബായ്∙ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യുഎഇയിലെത്തി. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രിയെ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇസ്രയേലിലെ യുഎഇ സ്ഥാനപതി മുഹമ്മദ് മഹ്മൂദ് അൽ ഖാജ, യുഎഇയിലെ ഇസ്രായേൽ സ്ഥാനപതി അമീർ ഹയേക് എന്നിവരും പങ്കെടുത്തു.
ഇതാദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. ധനകാര്യ, ഉഭയകക്ഷിബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം നടത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തും.
മുൻ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശനം പലതവണ നിശ്ചിയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടി വന്നു. ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ജൂണിൽ ഇസ്രയേൽ വിദേശകാര്യമന്ത്രി യേർ ലാപിഡ് അബുദാബി സന്ദർശിച്ചിരുന്നു. അമേരിക്കൻ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണ ഉടമ്പടി ഒപ്പുവച്ച ശേഷമുള്ള ആദ്യ ഉന്നതല സന്ദർശനമായിരുന്നു അത്.