ദുബായ്∙ ഫെഡറൽ ഗവൺമെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്

ദുബായ്∙ ഫെഡറൽ ഗവൺമെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഫെഡറൽ ഗവൺമെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഫെഡറൽ ഗവൺമെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന്  റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.  2022 ജനുവരി 3 മുതൽ പുതിയ സമക്രമം പ്രാബല്യത്തിൽ വരും. ‌‌എന്നാൽ, പൊതു പാർക്കിങ് സംവിധാനത്തിൽ നിലവിലെ സമയക്രമം തുടരും.

 

ADVERTISEMENT

പ്രധാന ഓഫിസുകൾ

 

തിങ്കൾ മുതൽ വെള്ളി വരെയാണ് ആർടിഎയുടെ പ്രധാന ഒാഫീസുകളുടെ പ്രവൃത്തിസമയം. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയായിരിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ശേഷം 3.30 വരെയായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും.

 

ADVERTISEMENT

സേവനകേന്ദ്രങ്ങൾ

 

 

ആർടിഎ  സേവനകേന്ദ്രങ്ങൾ  (ടെക്നിക്കൽ ടെസ്റ്റിങ് സെന്ററുകൾ) ഞായർ മുതൽ വ്യാഴം വരെ പ്രവർത്തിക്കും. ശനിയാഴ്ച അവധിയായിരിക്കും. എന്നാൽ വെള്ളിയാഴ്ച ഇൗ കേന്ദ്രങ്ങൾ വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും.

ADVERTISEMENT

 

കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ

 

ആർടിഎ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായിരിക്കും. അതേസമയം, വെള്ളി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും തുറക്കുക.

 

ദുബായ് മെട്രോ

 

ദുബായ് മെട്രോ റെ‍ഡ്, ഗ്രീൻ ലൈനുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1.15 വരെയും വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 2.15 വരെയുമായിരിക്കും സർവീസ് നടത്തുക. ഞായർ രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1.15 വരെ സർവീസ് നടത്തും.

 

ദുബായ് ട്രാം

 

ദുബായ് ട്രാം സർവീസ് തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും ഞായർ രാവിലെ 9 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയുമായിരിക്കും ഒാടുക.

 

ദുബായ് ബസ്

 

ദുബായ് ബസ് തിങ്കൾ മുതൽ വ്യാഴം വരെയും ശനി, ഞായർ ദിവസങ്ങളിലും അതാതു ദിവസങ്ങളിലെ ആവശ്യകത അനുസരിച്ചു സമയം ക്രമീകരിക്കും.

 

പബ്ലിക് പാർക്കിങ്

 

പബ്ലിക് പാർക്കിങ് സമയക്രമത്തിൽ തത്കാലം മാറ്റമുണ്ടാകില്ലെന്നും നിലവിലെ സമയമക്രം തുടരുമെന്നും അറിയിച്ചു. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും സൗജന്യ പാർക്കിങ്.

 

ഫ്ലോട്ടിങ് പാലം

 

ദുബായ് ക്രീക്കിലെ ഫ്ലോട്ടിങ് പാലം  ശനി  രാത്രി 10 മുതൽ തിങ്കൾ രാവിലെ 6 വരെ അടച്ചിടും. ടൂറിസ്റ്റ് ബോട്ടുകളുടെ സഞ്ചാരത്തിനും പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും ഫെബ്രുവരി 2 മുതൽ ഇൗ സമയം ഉപയോഗിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT