കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം ‌പരിമിതപ്പെടുത്തും. ഞായറാഴ്ച തൊട്ട് ഫെബ്രുവരി 28 വരെ നടപ്പാക്കാൻ ‌മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ചേർന്ന് കോവിഡ് പ്രതിരോധ സമിതി യോഗാനന്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം ‌പരിമിതപ്പെടുത്തും. 

ഞായറാഴ്ച തൊട്ട് ഫെബ്രുവരി 28 വരെ നടപ്പാക്കാൻ ‌മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ചേർന്ന് കോവിഡ് പ്രതിരോധ സമിതി യോഗാനന്തരം മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ സാദിഖ് അറിയിച്ചതാണ് അക്കാര്യം. 

ADVERTISEMENT

മന്ത്രിസഭാ തീരുമാനം അനുസരിച്ച് ‌ഹോട്ടലുകളിലും റസിഡൻഷ്യൽ മേഖലകളിലുമുള്ള ബാങ്ക്വിറ്റ് ‌ഹാളുകൾ ‌പ്രവർത്തിക്കാൻ പാടില്ല.

 ടെന്റുകളിൽ ‌വിവാഹ പാർട്ടികളും അനുവദിക്കില്ല. സെമിത്തേരികളിൽ അനുശോചനം അറിയിക്കുന്നതിനുള്ള കൂടിച്ചേരലിനും വിലക്കുണ്ട്. 

ADVERTISEMENT

മാസ്ക് ധാരണം, സാനിറ്റൈസർ ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കണമെന്നും സമിതി അഭ്യർഥിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ കർശനമാക്കിയത്. 

അതേസമയം കോവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള പ്രചാരണവുമായി മുനിസിപ്പൽ ഉദ്യോഗസ്ഥർ വ്യാപാര കേന്ദ്രങ്ങളിൽ ‌പരിശോധന നടത്തി. സാൽമിയയിൽ സുരക്ഷാ ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ അലിയുടെ സാന്നിധ്യത്തിൽ മുഴുവൻ ഷോപ്പിങ് മാളുകളിലും ഷോപ്പുകളിലും ‌പര്യടനം നടത്തി. സിറ്റിയിൽ മുബാറകിയയിലും മറ്റിടങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശിച്ചു. 

ADVERTISEMENT

വാക്സീൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ശരീരോഷ്മാവ് ‌പരിശോധിക്കണമെന്നും മാസ്ക് ധാരണം ഉറപ്പാക്കണമെന്നും സാമൂഹിക അകലം ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ സ്ഥാപനം നടത്തിപ്പുക്കാർക്ക് നിർദേശം ‌നൽകി. 

വാക്സീൻ എടുത്തതാണെന്ന് ഉറപ്പ് വരുത്താൻ ഇമ്യൂൺ അല്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി ആപ്പ് ‌പരിശോധികണം.

 വാക്സീൻ എടുക്കാത്തവർക്ക് കോംപ്ലക്സിനകത്ത് ‌പ്രവേശനം നൽകിയതായി തെളിഞ്ഞാൽ നിയമനടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.