യുഎഇയിലെ പുതിയ അവധി ക്രമത്തിലെ ആദ്യ വെള്ളി ഇന്ന്; പ്രവൃത്തി ദിനം, 70% പേർ ഓഫിസിൽ
അബുദാബി∙ യുഎഇയിൽ ഇന്നു പ്രവൃത്തി ദിനം. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി സമയമാക്കി കുറച്ച ശേഷം ആദ്യമെത്തുന്ന വെള്ളിയാഴ്ച സർക്കാർ ജീവനക്കാർ ഉച്ചയ്ക്ക് 12 വരെ ജോലി ചെയ്യും......

അബുദാബി∙ യുഎഇയിൽ ഇന്നു പ്രവൃത്തി ദിനം. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി സമയമാക്കി കുറച്ച ശേഷം ആദ്യമെത്തുന്ന വെള്ളിയാഴ്ച സർക്കാർ ജീവനക്കാർ ഉച്ചയ്ക്ക് 12 വരെ ജോലി ചെയ്യും. വെള്ളിയാഴ്ചകളിൽ ഓഫിസിലോ വീട്ടിലോ ഇരുന്ന് അനുയോജ്യമായ സമയത്തു ജോലി ചെയ്യാനും അനുമതിയുണ്ട്.
എന്നാൽ പൊതുജന സേവനം തടസ്സപ്പെടാതിരിക്കാൻ 70% ജീവനക്കാർ ഓഫിസിൽ എത്തണമെന്നാണ് നിർദേശം. ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ വാരാന്ത്യ അവധി. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവൃത്തി ദിനമാണ്.
അത്യാവശ്യ ഘട്ടങ്ങളുള്ളവർക്കും ജോലിസ്ഥലങ്ങളിൽ നിന്ന് അകലെ താമസിക്കുന്നവർക്കും വെള്ളിയാഴ്ച വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.
ഇതിനു വകുപ്പ് മേധാവിയുടെയും എച്ച്ആറിന്റെയും അനുമതി എടുക്കണം. മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നേടുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ ജോലി, വാരാന്ത്യ സമയ ക്രമീകരണം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
പുതുക്കിയ സമയം
സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയും വെള്ളി രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവൃത്തി സമയം. സേവന മേഖലയിൽ പ്രവർത്തിക്കുന്നതും സർക്കാർ സ്ഥാപനങ്ങൾക്കു സമയത്തിൽ മാറ്റമുണ്ടാകാം.
ജുമുഅ 1.15ന് ഷാർജയിൽ മാറ്റമില്ല
അബുദാബി, ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഉച്ചയ്ക്ക് 1.15നാണ് ജുമുഅ നമസ്കാരം. ജോലിക്കാർക്കും പ്രാർഥനയിൽ പങ്കെടുക്കാൻ അവസരം ഒരുക്കാനാണ് സമയം നീട്ടിയത്.
സ്വകാര്യ മേഖലാ ജീവനക്കാർക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ ഉച്ച വിശ്രമം നൽകണമെന്നും നിർദേശിച്ചു. എന്നാൽ വെള്ളിയാഴ്ച കൂടി അവധിയുള്ള ഷാർജയിൽ ജുമുഅ നമസ്കാരത്തിൽ മാറ്റമില്ല.
English Summary: 70% of federal government staff to work in office under new Friday rules.