വെള്ളിയാഴ്ച ജോലി; ആഘോഷമാക്കി മധുരം പങ്കിട്ട് ജീവനക്കാർ
ദുബായ് /അബുദാബി∙ യുഎഇയുടെ ചരിത്രത്തിൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമായതു ആഘോഷമാക്കി ജീവനക്കാർ.......
ദുബായ് /അബുദാബി∙ യുഎഇയുടെ ചരിത്രത്തിൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമായതു ആഘോഷമാക്കി ജീവനക്കാർ.......
ദുബായ് /അബുദാബി∙ യുഎഇയുടെ ചരിത്രത്തിൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമായതു ആഘോഷമാക്കി ജീവനക്കാർ.......
ദുബായ് /അബുദാബി∙ യുഎഇയുടെ ചരിത്രത്തിൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമായതു ആഘോഷമാക്കി ജീവനക്കാർ. നാലരമണിക്കൂർ മാത്രം പ്രവൃത്തി സമയമുള്ള പുതുവർഷത്തിലെ ആദ്യ വെള്ളി പുതുമയുള്ളതായിരുന്നു. നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന പുതിയ നിയമം അനുസരിച്ച് ഇന്നലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ജോലി.
വെള്ളിയാഴ്ച ജുമുഅ പ്രാർഥനാ സമയം 1.15 ആക്കിയതും പ്രവാസികൾക്ക് പുത്തൻ അനുഭവമായി. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിലെ സർക്കാർ കാര്യാലയങ്ങളെല്ലാം ഇന്നലെ പ്രവർത്തിച്ചു. മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഇന്നലെ പ്രവൃത്തി ദിനമാക്കി. പതിവിനു വിപരീതമായി കാഷ്വൽ വസ്ത്രം ധരിച്ച് ഓഫിസിലെത്തിയ ജീവനക്കാർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. ഉച്ചയോടെ മടങ്ങാമെന്നതിനാൽ കൂടുതൽ ഊർജസ്വലതയോടെയായിരുന്നു ജോലി.
ആവശ്യക്കാർക്കു വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിട്ടും ഭൂരിഭാഗം പേരും ഓഫിസിലെത്തി. സാധാരണ വർഷവസാനവും പുതുവർഷം തുടക്കത്തിലും കൂടുതൽ പേരും അവധിയെടുക്കാറുണ്ട്.
എന്നാൽ ഇന്നലെ മിക്ക സർക്കാർ ഓഫിസിലും മികച്ച ഹാജർനിലയാണ് രേഖപ്പെടുത്തിയത്. ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നൂറ് ശതമാനമെന്നാണ് റിപ്പോർട്ട്.
അബുദാബി, ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാരും 12 വരെ ജോലി ചെയ്തു. ചില സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാർഥനയ്ക്കു മാത്രം ഇടവേള നൽകി ജോലി പുനരാരംഭിച്ചു. ചില സ്ഥാപനങ്ങളാകട്ടെ ജീവനക്കാരുടെ സൗകര്യത്തിന് വർക് ഫ്രം ഹോം അനുവദിച്ചതിനു പുറമേ തൊഴിൽ സമയവും സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാൻ അനുവാദം നൽകി.
ഇതനുസരിച്ച് രാവിലെ ആറരയ്ക്ക് ജോലിക്കെത്തി നാലര മണിക്കൂർ തികച്ചവരുമുണ്ട്. ചില സ്ഥാപനങ്ങളുടെ സമയക്രമം വൈകിട്ട് മൂന്നര മുതൽ രാത്രി 8 വരെയാക്കിയിരുന്നു. ഫെഡറൽ സർക്കാർ സ്ഥാപന ജീവനക്കാർ വർക് ഫ്രം ഹോം ആക്കിയും വെള്ളിയാഴ്ചത്തെ തൊഴിൽ സമയം സജീവമാക്കി. ഫുജൈറ നഗരസഭയിൽ അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞ ഉദ്യോഗസ്ഥർക്കും ഇടപാടുകാർക്കും മാത്രമായിരുന്നു പ്രവേശനം.
മധുരം നൽകിയാണ് മുനിസിപ്പാലിറ്റി ജീവനക്കാർ ഇന്നലെ ഇടപാടുകാരെ സ്വീകരിച്ചത്. ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും ഇന്നലെ പ്രവർത്തിച്ചെങ്കിലും ചില കമ്പനികൾ മാത്രം ഉച്ചയ്ക്കുശേഷം അവധി നൽകി. അവധി ഏകീകരിക്കുന്നതിൽ തീരുമാനമാകാത്ത ചില സ്വകാര്യ കമ്പനി ജീവനക്കാർക്കും ഇന്നലെ അവധിയായിരുന്നു. ഷാർജ ഒഴികെയുള്ള മസ്ജിദുകളിൽ എല്ലാം 1:15 ന് മതോപദേശം ആരംഭിച്ചു.
ഷാർജയിൽ പ്രവൃത്തി ദിനമല്ലാത്തതിനാൽ സമയമാറ്റമുണ്ടായിട്ടില്ല. പ്രവൃത്തി ദിനമായതോടെ പള്ളികളിലും പൊതുവെ തിരക്ക് കൂടി. അകലം പാലിച്ച് മസ്ജിദ് മുറ്റത്തു നമസ്കാര പടം (മുസല്ല) വിരിച്ചായിരുന്നു പ്രാർഥന. നാലര മണിക്കൂർ ജോലി കഴിഞ്ഞ്, നമസ്കാരവും നിർവഹിച്ചാണ് ജനം രണ്ടു ദിവസത്തെ പുതിയ അവധി ആഘോഷിക്കാൻ വീടുകളിലേക്ക് മടങ്ങിയത്.
ഉൽപാദന ക്ഷമത വർധിപ്പിക്കും
ജോലി സമയം പുനഃക്രമീകരിച്ചത് നല്ല തീരുമാനമാണ്. ആഴ്ചയിൽ 2 ദിവസത്തെ അവധിയും ജോലിക്കിടിയൽ ഇടവേളയും ആശ്വാസം പകരുന്നു. ഉൽപാദന ക്ഷമത വർധിപ്പിക്കാനും ഇതു സഹായകമാകും-ടോബി ഏബ്രഹാം അബുദാബി ജലവൈദ്യുതി വകുപ്പിലെ ടെക്നീഷൻ.
ആഘോഷമാക്കി ജോലി
സമ്മർദമില്ലാതെ ആഘോഷ മൂഡിലായിരുന്നു ഇന്നലെ ജോലിക്കെത്തിയത്. ജീവനക്കാരുടെ മാനസിക, ആരോഗ്യ കാര്യങ്ങളിൽ സർക്കാർ കാണിക്കുന്ന കരുതലിന് ഉദാഹരണമാണ് പരിഷ്കരിച്ച ജോലി സമയം-ജയൻ മൈനാകം അബുദാബി നഗരസഭ, ജീവനക്കാരൻ.