ദുബായ്∙ ദീവയുടെ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നാനോ ഉപഗ്രഹം ദീവസാറ്റ്-1 അമേരിക്കയിലെ ഫ്ലോറിഡ കേപ് കനാവെറൽ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ സിഗ്നലുകളും അയച്ചു തുടങ്ങി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദീവയുടെ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നാനോ ഉപഗ്രഹം ദീവസാറ്റ്-1 അമേരിക്കയിലെ ഫ്ലോറിഡ കേപ് കനാവെറൽ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ സിഗ്നലുകളും അയച്ചു തുടങ്ങി.

ADVERTISEMENT

ജല-വൈദ്യുത വിതരണത്തിന്റെ അറ്റകുറ്റപ്പണികളും ഭാവിവിതരണ പദ്ധതികളും മെച്ചപ്പെടുത്താൻ നിർമിതബുദ്ധിയും ഐഒടിയും ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിക്ഷേപണം നടത്തിയത്.

ADVERTISEMENT

ഇത്തരത്തിൽ ലോകത്തെ ആദ്യത്തെ വിക്ഷേപണമാണിതെന്ന് ദീവ അധികൃതർ ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപദ്ധത്തിൽ ഏതാണ്ട് 525 കി.മീ മുതൽ 530 കി.മീ വരെയാണ് ഉപഗ്രഹം എത്തുക. സെക്കൻഡിൽ 7.5 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇതിന് ഭൂമിയെ ഒന്നുവലം വയ്ക്കാൻ ഒന്നര മണിക്കൂർ സമയം വേണം.

ADVERTISEMENT

ദീവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ 6യു നാനോ ഉപഗ്രഹവും അയയ്ക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show comments