യുഎഇ സാമ്പത്തിക വളർച്ച കുതിക്കും: ലോകബാങ്ക്
ദുബായ്∙കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യുഎഇയുടെ മൊത്തം സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് ലോക ബാങ്ക്. യുഎഇക്ക് ഈ വർഷം 4.6% സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.....

ദുബായ്∙കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യുഎഇയുടെ മൊത്തം സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് ലോക ബാങ്ക്. യുഎഇക്ക് ഈ വർഷം 4.6% സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2.6%ആയിരുന്നു. ഉയർന്ന എണ്ണവിലയും എണ്ണയിതര മേഖലയിലെ വളർച്ചയുമാണ് ഗുണകരമാകുകയെന്നും ലോകബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.
യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്കാക്കുന്ന വളർച്ചാ നിരക്കിനും മേലേയാണ് ഇത്. 4.2% സാമ്പത്തിക വളർച്ചാനിരക്കാണ് സെൻട്രൽ ബാങ്ക് കണക്കാക്കിയിരിക്കുന്നത്. എണ്ണ മേഖല വഴി 5% എണ്ണയിതര മേഖലയിലൂടെ 3.9% വളർച്ചയാണ് സെൻട്രൽ ബാങ്ക് കണക്കാക്കുന്നത്. അതേ സമയം ഐഎംഎഫ് റിപ്പോർട്ട് ചെയ്യുന്നത് യുഎഇക്ക് ഈ വർഷം മൂന്നു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടാകുമെന്നാണ്.
എണ്ണയിതര മേഖലയ്ക്കു പുറമേ ടൂറിസം, റിയൽ എസ്റ്റേറ്റ്, ആതിഥേയ മേഖല, വ്യോമഗതാഗതം എന്നീ രംഗങ്ങളിലെല്ലാം യുഎഇ എക്സ്പോയെ തുടർന്ന് ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ വർഷം എക്സ്പോ തുടങ്ങിയ ഒക്ടോബറിനു ശേഷമുള്ള അവസാന പാദത്തിൽ. ഇതിനൊപ്പം എണ്ണവില കഴിഞ്ഞവാരം ബാരലിന് 53 ഡോളറായി. ഒമിക്രോൺ മൂലം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലുമാണ് ലോകം.
ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ടസിന്റെ പഠനമനുസരിച്ച് മേഖലയിൽ യുഎഇയാവും ഏറ്റവുമധികം സാമ്പത്തിക വളർച്ചാവേഗം കൈവരിക്കുക എന്നാണ്. ബഹ്റൈൻ മാത്രം 3.2% താഴേക്കു പോകുമെന്നും റിപ്പോർട്ടു വ്യക്തമാക്കുന്നു. എന്നാൽ യുഎഇ സാമ്പത്തിക രംഗത്തിന്റെ വളർച്ചാവേഗം 2023ൽ 2.9% കണ്ട് കുറയുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. മേഖലയിലെ മൊത്തം സാമ്പത്തിക ഗതിവേഗം കുറയുന്നതിന്റെ ഭാഗമായാണിത്.