കായികദിനാഘോഷ തിരക്കിൽ ഖത്തർ
ദോഹ∙ദേശീയ കായിക ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.....

ദോഹ∙ദേശീയ കായിക ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ ഫെബ്രുവരി 8 നാണ് ഖത്തറിന്റെ ദേശീയ കായിക ദിനം. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദേശീയ കായിക ദിന പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പുറം വേദികളിൽ മാത്രമാണ് കായിക ദിന പരിപാടികൾക്ക് സംഘാടക കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ പരമാവധി 15 പേർക്ക് വീതമേ മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. ദേശീയ കായിക ദിന പരിപാടികളുടെ വ്യവസ്ഥകളും നിബന്ധനകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ കഴിഞ്ഞ ആഴ്ച അധികൃതർ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മുൻകരുതൽ പാലിച്ചു രാജ്യത്തെ പൗരന്മാരും പ്രവാസികളും കമ്പനികളും സ്ഥാപനങ്ങളും പ്രവാസി സംഘടനകളും കായിക ദിനം വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. പുറം വേദികളിലും വെർച്വൽ വേദികളിലുമായാണ് മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ മുൻ വർഷങ്ങളിലേത് പോലെയുള്ള ആഘോഷങ്ങൾ ഇല്ലെങ്കിലും മാസ്‌കിട്ടും അകലം പാലിച്ചും അനുവദനീയമായ തരത്തിൽ വ്യവസ്ഥകൾ പാലിച്ച് പുറം വേദികളിൽ വൈവിധ്യമായ കായിക പരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി സംഘടനകളും.
ആതിഥേയ മേഖലയും കായിക ദിനത്തിൽ പൊതുജനങ്ങൾക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിക്ക ഹോട്ടലുകളിലും ആരോഗ്യകരമായ പ്രഭാത ഭക്ഷണം മുതൽ ഫിറ്റ്‌നസ്, സ്പാ എന്നിവയിൽ ഡിസ്‌ക്കൗണ്ട് ഉൾപ്പെടെയുള്ള താമസ പാക്കേജ് ആണുള്ളത്.