റമസാനെ സ്വീകരിക്കാനൊരുങ്ങി യൂണിയൻകോപ്; 185 ദശലക്ഷത്തിന്റെ ഡിസ്‌കൗണ്ട് പ്രമോഷന്‍
ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ് റമസാനില്‍ വില കുറച്ച് ഉല്‍പന്നങ്ങള്‍ നൽകാൻ 185 മില്യന്‍ ദിര്‍ഹം ചെലവഴിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ റമസാനില്‍ 30,000ത്തിലധികം അടിസ്ഥാന ഭക്ഷ്യ-ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വില കുറച്ച് വില്‍ക്കും. യുഎഇ വിപണിയില്‍

ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ് റമസാനില്‍ വില കുറച്ച് ഉല്‍പന്നങ്ങള്‍ നൽകാൻ 185 മില്യന്‍ ദിര്‍ഹം ചെലവഴിക്കും. വിശുദ്ധ റമസാനില്‍ 30,000ത്തിലധികം അടിസ്ഥാന ഭക്ഷ്യ-ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വില കുറച്ച് വില്‍ക്കും.
യുഎഇ വിപണിയില്‍ മൊത്തത്തിലും ദുബായില്‍ വിശേഷിച്ചും ഇതിന്റെ ഗുണഫലമുണ്ടാകും. കൂടാതെ, ഇപ്രകാരം ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയ്ക്ക് റമസാനില്‍ അടിസ്ഥാന ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കള്‍ വില കുറച്ചു വില്‍ക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രചോദനമാവാനും ഈ നീക്കങ്ങള്‍ പ്രയോനപ്പെടുമെന്ന് യൂണിയന്‍ കോപ് സിഇഒ ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. റമസാനില്‍ ഉപഭോക്തൃ വസ്തുക്കള്‍ ജനങ്ങള്‍ക്ക് സൗകര്യമാകുന്ന വിധത്തില്‍ വില്‍ക്കാന്‍ പാകത്തിലാണ് പ്രമോഷന്‍ ക്യാംപെയിൻ സംവിധാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാംപെയിനില്‍ 185 ദശലക്ഷം ദിര്‍ഹം ചെലവഴിക്കുന്നത് കോപ്പിന്റെ ലാഭത്തില്‍ നിന്നാണ്. ഹോള്‍ സെയില്‍ വിലയ്ക്കാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുക.
യൂണിയന്‍ കോപ്പിന്റെ ദുബായിലെ 23 ബ്രാഞ്ചുകളിലും 4 കൊമേഴ്‌സ്യല്‍ സെന്ററുകളിലുമായിരിക്കും ക്യാംപെയിൻ നടക്കുക. മാര്‍ച്ച് 13 മുതല്‍ മേയ് 3 വരെ 52 ദിവസം വ്യത്യസ്ത ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭ്യമായിരിക്കും. 2022ലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് പ്രമോഷന്‍ കൂടിയാകുമിതെന്നും അദ്ദേഹം അവകാശപ്പെട്ടു. 25 മുതല്‍ 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. അരി, മാംസം, കോഴിയിറച്ചിയും അനുബന്ധ ഉല്‍പന്നങ്ങളും, ടിന്നിലടച്ച ഭക്ഷണങ്ങള്‍, പഴം-പച്ചക്കറികള്‍, റമദാനിലെ സ്‌പെഷ്യല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രമോഷനില്‍ ഉല്‍ള്‍പ്പെടുക.
യുഎഇയിലെ സാംസ്‌കാരികവും ജനസംഖ്യാപരവുമായ വൈവിധ്യം പരിഗണിച്ചാണ് ഈ വര്‍ഷത്തെ റമസാന്‍ ക്യാംപെയിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിഭവങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഓണ്‍ലൈന്‍ (ആപ്പ്) മുഖേന ഉപയോക്താക്കള്‍ക്ക് പര്‍ചേസ് ചെയ്യാനും യൂണിയന്‍ കോപ്പ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വെബ്‌സ്‌റ്റോറില്‍ 40,000 ഉല്‍പന്നങ്ങള്‍ ലഭ്യമാണെന്നും ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി കൂട്ടിച്ചേര്‍ത്തു.