ADVERTISEMENT

ദുബായ്∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ദുബായ് പുതിയ അഡ്വാൻസ്ഡ് അമർ സെന്റർ ആരംഭിച്ചു. ജുമൈറ പാം സ്ട്രിപ്പിലാണ് അത്യാധുനിക രീതിയിലുള്ള അമർ  കേന്ദ്രം തുറന്നിരിക്കുന്നത്. 

വീസാ സേവനങ്ങളും  ഇതര സർക്കാർ സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപയോക്താവിന് ലഭ്യമാവുന്ന രീതിയാണ് കേന്ദ്രത്തിലെ പ്രവർത്തനം. സെന്ററിന്റെ ഉദ്ഘാടനം  കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ-ദുബായ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ നിർവഹിച്ചു. 

പുതിയ കേന്ദ്രം മുമ്പത്തെ അമേർ സെന്ററുകളിൽ നിന്ന് വ്യത്യസ്തവും വേഗത്തിലുള്ള ഇടപാടുകൾക്കായി വിപുലമായ ഡിജിറ്റൽ ഉപകരണങ്ങളാൽ സജ്ജീകരിച്ചതുമാണ്.  പുതിയ കേന്ദ്രത്തിന് മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി  കോഫി ഷോപ്പ് , വിശ്രമിക്കാനുള്ള സ്ഥലം എന്നീ സൗകര്യങ്ങളുമുണ്ട്.

gdrfa-amer-centre-2

ഉപയോക്താവിന് സന്തോഷം പകരാനും ജീവിതം സുഗമമാക്കാനുമുള്ള ദുബായുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സെന്ററുകൾക്ക് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. അമർ സെന്ററുകളുടെ തുടർച്ചയായ വികസനത്തിന്റെ ഭാഗമായി കൂടിയാണ് ഇതിന്റെ സമാരംഭം. 

എൻട്രി പെർമിറ്റുകൾ, പെർമിറ്റുകൾ റദ്ദാക്കൽ, വർക്ക് പെർമിറ്റുകൾ നൽകൽ, റസിഡൻസി സ്റ്റാറ്റസ് പരിഷ്‌ക്കരണം, മെഡിക്കൽ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥന, സ്വദേശികൾ, താമസക്കാർ, സ്വകാര്യ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള എമിറേറ്റ്സ് ഐഡി സേവനങ്ങൾ തുടങ്ങി എല്ലാ ജിഡിആർഎഫ്എ-ദുബായ് സേവനങ്ങളും പുതിയ കേന്ദ്രത്തിൽ കീഴിൽ കൈകാര്യം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com