ടഗോറിന് ആദരവുമായി മലയാളി ഗായിക
ദുബായ്∙ രവീന്ദ്രനാഥ ടഗോറിന് മലയാളി ഗായികയുടെ വേറിട്ട ആദരം ശ്രദ്ധേയമായി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഗോറിന്റെ ജന്മവാർഷികാചരണ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങൾ അറബിയിൽ വിവർത്തനം ചെയ്തത് മലയാളിയായ സുചേതാ സതീഷ് ആലപിച്ച് ശ്രദ്ധ നേടിയത്......

ദുബായ്∙ രവീന്ദ്രനാഥ ടഗോറിന് മലയാളി ഗായികയുടെ വേറിട്ട ആദരം ശ്രദ്ധേയമായി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഗോറിന്റെ ജന്മവാർഷികാചരണ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങൾ അറബിയിൽ വിവർത്തനം ചെയ്തത് മലയാളിയായ സുചേതാ സതീഷ് ആലപിച്ച് ശ്രദ്ധ നേടിയത്.
ടഗോർ ബിയോണ്ട് ഹൊറൈസൺ എന്ന ആൽബത്തിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ മൂന്നു ഗാനങ്ങൾ എമറാത്തി കവി ഡോ. ഷിഹാബ് ഗാനേം ആണ് അറബിയിലേക്ക് വിവർത്തനം ചെയ്തത്. ദേവ് ചക്രവർത്തി ഈണം നൽകിയ ഈ ഗാനങ്ങൾ ഗിന്നസ് റെക്കോർഡ് ജേതാവ് കൂടിയായ സുചേത ആലപിച്ചത് ഏവരുടെയും മനംകവർന്നു.
കോൺസൽ ജനറൽ ഡോ. അമൻപുരി ഈ ഗാനങ്ങളുടെ പ്രകാശനം നിർവഹിച്ചു. സാംസ്കാരിക വിഭാഗം കോൺസൽ ടാഡു മാമു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ടഗോറെന്ന് അവർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖർ പങ്കെടുത്തു.