എമിറേറ്റുകളിലേക്ക് 4 ഇന്റർസിറ്റി ബസ് സർവീസുകൾ നാളെ മുതൽ വീണ്ടും
ദുബായ് ∙ ദുബായിൽ നിന്നു വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകൾ ആർടിഎ നാളെ പുനരാരംഭിക്കും.....

ദുബായ് ∙ ദുബായിൽ നിന്നു വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകൾ ആർടിഎ നാളെ പുനരാരംഭിക്കും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇ 100, അൽ ഐനിലേക്കുള്ള ഇ 201, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നു ഷാർജ മുവൈലയിലേക്കുള്ള ഇ 315, ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്നു ഫുജൈറയിലേക്കുള്ള ഇ 700 സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കോവിഡ് സാഹചര്യങ്ങളെ തുടർന്നു നിർത്തിവച്ച സർവീസുകളാണിവ. ഇതോടൊപ്പം ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നു പ്രൊഡക്‌ഷൻ സിറ്റിയും വിവിധ ജില്ലകളും വഴി ദുബായ് സ്പോർട്സ് സിറ്റിയിലേക്ക് പുതിയ സർവീസ് (എഫ് 38) തുടങ്ങാനും തീരുമാനിച്ചതായി ആർടിഎ ഡയറക്ടർ ആദിൽ ഷക്‌രി അറിയിച്ചു. 20 മിനിറ്റ് ഇടവേളകളിൽ രാവിലെ 6 മുതൽ രാത്രി 12.30 വരെയുണ്ടാകും. ഏതാനും സർവീസുകളുടെ റൂട്ടുകളിലും വ്യത്യാസം വരുത്തും.
∙റൂട്ട് 50, റൂട്ട് എൻ 30 സർവീസുകൾ ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷൻ വരെ നീട്ടും.
∙ 2 മേഖലകളിലെയും യാത്രക്കാർക്ക് ഉപയോഗപ്പെടുന്നവിധം റൂട്ട് ഡി 03 എ ഒഴിവാക്കി റൂട്ട് ഡി 03 സർവീസ് പുനഃക്രമീകരിക്കും.
∙ റൂട്ട് 367 സ്കൂൾ ഓഫ് റിസോഴ്സ് സയൻസ് വഴി കടന്നുപോകും.