ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും ഒഴിവാക്കി
മസ്‌കത്ത് ∙ കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. മുഴുവന്‍ സ്ഥലങ്ങളിലെയും കോവിഡ്

മസ്‌കത്ത് ∙ കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. മുഴുവന്‍ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളയുന്നതായും എന്നാല്‍, ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാല്‍ വീട്ടില്‍ തന്നെ തുടരണം. മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കുകയും വേണം. എല്ലാവരും, പ്രത്യേകിച്ച് പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി അഭ്യര്‍ഥിച്ചു. സ്വദേശികളും വിദേശികളും ബുസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും വേണം.