യുഎഇയിൽ വിസ്മയമായി പറക്കും ഡോൾഫിൻ
ദുബായ്∙യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകരെ വിസ്മയിപ്പിച്ച് പറക്കും ഡോൾഫിൻ.....
ദുബായ്∙യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകരെ വിസ്മയിപ്പിച്ച് പറക്കും ഡോൾഫിൻ.....
ദുബായ്∙യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകരെ വിസ്മയിപ്പിച്ച് പറക്കും ഡോൾഫിൻ.....
ദുബായ്∙യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകരെ വിസ്മയിപ്പിച്ച് പറക്കും ഡോൾഫിൻ. വെള്ളത്തിൽ സ്വച്ഛമായി നീന്തിത്തുടിക്കുകയും ഊളിയിട്ട് മറിയുകയും ചെയ്യുന്ന ഡോൾഫിനെപ്പോലെ മ്യൂസിയത്തിനുള്ളിൽ ഇടയ്ക്കിടെ പറന്ന് പൊങ്ങിയും താഴ്ന്നു വന്നും സന്ദർശകരുടെ മനംകവരുകയാണു ഡോൾഫിൻ മാതൃക.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകം തോന്നുന്ന രീതിയിൽ ആകാശത്തു കൂടെ ചിറകടിച്ച് ഒഴുകി നടക്കുകയാണ് ഈ ഡോൾഫിൻ. യഥാർഥ ഡോൾഫിനുകളുടേത് പോലുള്ള കൈകൾ ഉപയോഗിച്ചു വെള്ളത്തിൽ നീന്തിപ്പോകുന്ന പ്രതീതിയാണു സൃഷ്ടിക്കുന്നത്. ജർമൻ കമ്പനിയായ ഫെസ്റ്റോയുടെ ജിയോട്രോണിക്സ് വിഭാഗമാണ് ഇത് നിർമിച്ചത്. ഒരുകിലോയിൽ താഴെ മാത്രം ഭാരമുള്ള ഹീലിയം വാതകം നിറച്ച യന്ത്ര ബലൂൺ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണു പ്രവർത്തിപ്പിക്കുന്നത്.
തീരെ ഭാരമില്ലാത്ത പേപ്പർപോലുള്ള വസ്തു കൊണ്ടാണു തുഴക്കൈകളും നിർമിച്ചിരിക്കുന്നത്. ഒരു സമയം 20 മിനിറ്റു വരെ പറന്നു നടക്കാൻ ശേഷിയുണ്ടെങ്കിലും പത്തു മിനിറ്റു വീതമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വിദൂരത്തിരുന്ന റിമോട്ടിൽ പ്രവർത്തിപ്പിക്കുന്നതിനാൽ വെറുതേ ആകാശത്ത് ഒഴുകി നടക്കുന്ന ഡോൾഫിനെ കണ്ട് അന്തംവിടുകയാണ് സന്ദർശകരും. കമ്പനിക്ക് ഇതു പോലെ മൂന്നു ഡോൾഫിനുകളാണ് ഫ്യൂച്ചർ മ്യൂസിയത്തിലുള്ളത്.
കൂടാതെ ജലത്തിൽ നീളൻ കൈകളുമായി നടക്കുന്ന നീരാളിയും ഇവിടുണ്ട്. ഫ്യൂച്ചർ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രചരിച്ച വിഡിയോയും കൃത്രിമമായി സൃഷ്ടിച്ചതാണ്. ഫ്യൂച്ചർ മ്യൂസിയത്തിന്റെ മേൽക്കൂര ഒരു വശത്തേക്കു തെന്നി മാറുന്നതും വിവിധ ആകൃതിയിലുള്ള ആകാശക്കപ്പലുകൾ വന്നിറങ്ങുന്നതുമാണു വിഡിയോയിലുള്ളത്. ഇത് യഥാർഥത്തിൽ ഇറങ്ങുന്നതാണെന്ന രീതിയിൽ പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ നിർമിച്ചതാണിത്.